'പറക്കും ജഡ്ഡു'- ഒറ്റ കൈയിൽ പന്ത്; 'സൂപ്പർ മാൻ' ക്യാച്ചിൽ അന്തംവിട്ട് ക്യാപ്റ്റനും! (വീഡിയോ)

ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പുറത്താക്കാന്‍ ജഡേജ എടുത്ത ക്യാച്ചാണ് വൈറലായത്
ജ‍ഡ‍േജയുടെ വിസ്മയ ക്യാച്ച്
ജ‍ഡ‍േജയുടെ വിസ്മയ ക്യാച്ച്വീഡിയോ ദൃശ്യം

ലഖ്‌നൗ: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജ. പല വട്ടം ഇക്കാര്യം ഗ്രൗണ്ടില്‍ അടിവരയിട്ടു തെളിയിച്ച താരമാണ് ജഡ്ഡു. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ താരം എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. ഈ ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പുറത്താക്കാന്‍ ഇടത്തേക്ക് ഡൈവ് ചെയ്ത് അതിവേഗം ഒറ്റ കൈയില്‍ പന്ത് ഒതുക്കിയ ജഡേജയുടെ ക്യാച്ചാണ് വൈറലായത്. അതിവേഗത്തിലുള്ള താരത്തിന്റെ പ്രതികരണമാണ് ഈ ക്യാച്ചിനെ സവിശേഷമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരാധകരെ മാത്രമല്ല ഈ ക്യാച്ച് അമ്പരപ്പിച്ചത്. ടീം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പോലും വിശ്വസിക്കാനാകാതെ അമ്പരന്നു നില്‍ക്കുന്നതു വീഡിയോയില്‍ കാണാം. പുറത്തായോ എന്നു മനസിലാകാതെ രാഹുലും ഒരുവേള സംശയിച്ചാണ് ക്രീസ് വിട്ടു പോകുന്നത്.

ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ പട്ടികയില്‍ ഉറപ്പായും ഈ പ്രകടനം ഇടംപിടിക്കുമെന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ എക്‌സില്‍ കുറിച്ചു.

ജ‍ഡ‍േജയുടെ വിസ്മയ ക്യാച്ച്
കുറഞ്ഞ ഓവര്‍ നിരക്ക്; രാഹുലിനും ഋതുരാജിനും പിഴ ശിക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com