16 പന്തില്‍ ഫിഫ്റ്റി അടിച്ച് ട്രാവിസ് ഹെഡ്; 5 ഓവറില്‍ നൂറ് കടന്ന് സണ്‍റൈസേഴ്‌സ്; പുതുചരിത്രം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം തന്റെ അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചത്.
ട്രാവിസ് ഹെഡ്
ട്രാവിസ് ഹെഡ്എക്സ്

ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി തികച്ച് സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ട്രാവിസ് ഹെഡ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം തന്റെ അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചത്. പതിനാറ് പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇതില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശ്വസി ജയ്‌സ് വാളിന്റെ പേരിലാണ് ഐപിഎല്ലിലെ അതിവേഗ ഫിഫ്റ്റി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌നെതിരെ പതിമൂന്ന് പന്തില്‍ നിന്നായിരുന്നു യശ്വസിയുടെ നേട്ടം. അന്നത്തെ മത്സരത്തില്‍ 47 പന്തില്‍ നിന്ന് പുറത്താകാതെ താരം 98 റണ്‍സ് നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറി കെഎല്‍ രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും പേരിലാണ്.ഡല്‍ഹി ക്യാപിറ്റല്‍ സിനെതിരായ മത്സരത്തിലാണ് പതിനാല് പന്തില്‍ നിന്ന് രാഹുല്‍ ഫിഫ്റ്റി അടിച്ചത്. മുംൈബ ഇന്തയ്‌ക്കെതിരയായിരുന്നു കമ്മിന്‍സിന്റെ ഫിഫ്റ്റി. അടുത്ത അതിവേഗ ഫിഫ്റ്റിക്കാര്‍ കൊല്‍ക്കത്തയുടെ യൂസഫ് പഠാന്റെയും സുനില്‍ നരെയ്‌ന്റെയും നിക്കോളാസ് പൂരന്റെയും പേരിലാണ്. പതിനഞ്ച് പന്തിലായിരുന്നു ഇവരുടെ ഫിഫ്റ്റി നേട്ടം. ഐപിഎല്ലിലെ ഈ സീസണില്‍ 16 പന്തില്‍ നിന്ന് ഫിഫ്റ്റി അടിച്ച അഭിഷേക് ശര്‍മയ്‌ക്കൊപ്പമെത്തി ട്രാവിസ് ഹെഡ്.

ട്രാവിസ് ഹെഡ്
എതിര്‍ താരങ്ങള്‍ക്ക് നേരെ ലേസര്‍ പ്രയോഗം; മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ക്ക് 11 മത്സരങ്ങളില്‍ വിലക്ക് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com