ശ്രേയസിന് അര്‍ധ സെഞ്ച്വറി, സാള്‍ട്ടിന്‍റെ മിന്നലടി; റോയല്‍ ചലഞ്ചേഴ്‌സ് താണ്ടണം 223 റണ്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ്
ശ്രേയസ് അയ്യരുടെ ബാറ്റിങ്
ശ്രേയസ് അയ്യരുടെ ബാറ്റിങ്പിടിഐ

കൊല്‍ക്കത്ത: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 223 റണ്‍സ് വിജയ ലക്ഷ്യം വച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്.

കൊല്‍ക്കത്തയ്ക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 36 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 50 റണ്‍സെടുത്തു.

ഓപ്പണര്‍ ഫില്‍ സാള്‍ട്ട് മിന്നും തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. താരം 14 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 48 റണ്‍സെടുത്തു മടങ്ങി. റിങ്കു സിങ് 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാലറ്റത്ത് രമണ്‍ദീപ് സിങ് 9 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 24 റണ്‍സുമായി സ്‌കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായകമായി. ആന്ദ്രെ റസ്സലും പുറത്താകാതെ നിന്നു സ്‌കോറിലേക്ക് സംഭാവന നല്‍കി. താരം 20 പന്തില്‍ നാല് ഫോറുകള്‍ സഹിതം 27 റണ്‍സും കണ്ടെത്തി.

ബംഗളൂരുവിനായി യഷ് ദയാല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ശ്രേയസ് അയ്യരുടെ ബാറ്റിങ്
ധോനിക്കും രോഹിതിനും ഒപ്പം; ഐപിഎല്‍ എലൈറ്റ് പട്ടികയില്‍ കാര്‍ത്തിക് മൂന്നാമന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com