ടി20 ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ടീം ഡല്‍ഹിയില്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍
സണ്‍റൈസേഴ്സ് ടീം
സണ്‍റൈസേഴ്സ് ടീംട്വിറ്റര്‍

ന്യൂഡല്‍ഹി: സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് രണ്ടും കല്‍പ്പിച്ചാണ്. ഈ ഐപിഎല്ലില്‍ മൂന്നാം തവണയും അവര്‍ 250 പ്ലസ് സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും ഉത്തരം മുട്ടി. ജയത്തോടെ അവര്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

നിരവധി റെക്കോര്‍ഡുകളാണ് ടീം ഡല്‍ഹിയില്‍ സ്വന്തമാക്കിയത്. ഇതില്‍ ടി20യിലെ ചരിത്രം തിരുത്തി അപൂര്‍വ റെക്കോര്‍ഡുകളും ഉള്‍പ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേട്ടങ്ങള്‍

2- ടി20 ചരിത്രത്തില്‍ 270 റണ്‍സിനു മുകളില്‍ സ്‌കോര്‍ രണ്ട് തവണ നേടുന്ന ആദ്യ ടീമായി സണ്‍റൈസേഴ്‌സ് നേരത്തെ മാറിയിരുന്നു.

1- ടി20യിലെ മറ്റൊരു ചരിത്ര നേട്ടവും ഇന്നലെ അവര്‍ സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ അതിവേഗം 100 റണ്‍സെടുക്കുന്ന ആദ്യ ടീമായി അവര്‍ മാറി. വെറും അഞ്ചോവറിലാണ് ഡല്‍ഹിക്കെതിരെ അവര്‍ 100ല്‍ എത്തിയത്. 20.60 എന്ന നിലയിലായിരുന്നു റണ്‍ റേറ്റ്.

150- ടി20 ചരിത്രത്തില്‍ അതിവേഗം 150 റണ്‍സ് നേടുന്ന ആദ്യ ടീമയും സണ്‍റൈസേഴ്സ് മാറി. 50 പന്തിലാണ് അവര്‍ 150 റണ്‍സിലെത്തിയത്.

125- ടി20 ചരിത്രത്തില്‍ ഒരു ടീം പവര്‍ പ്ലേയില്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും എസ്ആര്‍എച് ഇന്നലെ കുറിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡ്. 2017ല്‍ ആര്‍സിബിക്കെതിരെ നേടിയ 105 റണ്‍സ്.

3- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത് മൂന്നാം തവണയാണ് ഈ ഐപിഎല്ലില്‍ 250 പ്ലസ് സ്‌കോറുകള്‍ നേടുന്നത്. ഒറ്റ ഐപിഎല്‍ എഡിഷനില്‍ മൂന്ന് തവണ ഒരു ടീം 250 പ്ലസ് സ്‌കോറുകള്‍ നേടുന്നത് ഇതാദ്യം. മുംബൈ ഇന്ത്യന്‍സിനെതിരെ 277, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 287, ഇപ്പോള്‍ ഡല്‍ഹിക്കെതിരെ 266.

22- ഒരു ഐപിഎല്‍ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന സ്വന്തം റെക്കോര്‍ഡിനൊപ്പം എസ്ആര്‍എച് വീണ്ടും എത്തി. ഡല്‍ഹിക്കെതിരെ 22 സിക്‌സുകളാണ് അവര്‍ വീണ്ടും അടിച്ചെടുത്തത്. കഴിഞ്ഞ കൡയുടെ തുടര്‍ച്ചയായിരുന്നു ഈ പ്രകടനം.

383.33- ഒരു ഐപിഎല്‍ ഇന്നിങ്‌സില്‍ പത്ത് പന്തുകള്‍ നേരിട്ട് ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ എസ്ആര്‍എച് ഓപ്പണര്‍ അഭിഷേക് ശര്‍മ രണ്ടാമതെത്തി. ഡല്‍ഹിക്കെതിരെ തന്നെ 390 സ്‌ട്രൈക്ക് റേറ്റ് പത്ത് പന്തില്‍ നേടിയ മുംബൈ ഇന്ത്യന്‍സ് താരം റൊമാരിയോ ഷെഫേര്‍ഡാണ് ഒന്നാമത്. താരം അന്ന് പത്ത് പന്തില്‍ 39 റണ്‍സാണു കണ്ടെത്തിയത്.

സണ്‍റൈസേഴ്സ് ടീം
ട്രാവിസ് ഹെഡിനെയും അഭിഷേക് ശര്‍മ്മയെയും മറികടന്നു; വേഗമേറിയ മൂന്നാമത്തെ അര്‍ധ സെഞ്ച്വറി പങ്കിട്ട മക്ഗുര്‍കിന് മുന്നില്‍ ആരെല്ലാം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com