യുസ്‌വേന്ദ്ര ചഹല്‍
യുസ്‌വേന്ദ്ര ചഹല്‍ട്വിറ്റര്‍

ഐപിഎല്ലില്‍ പുതിയ ചരിത്രം തുന്നി യുസ്‌വേന്ദ്ര ചഹല്‍! വിക്കറ്റ് നേട്ടത്തില്‍ നാഴികക്കല്ല്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യം

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പുതിയ ചരിത്രം തുന്നിച്ചേര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ബൗളറെന്ന അനുപമ നേട്ടം താരം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ചരിത്ര നേട്ടം.

സീസണില്‍ 13ാം വിക്കറ്റാണ് താരം പിഴുതത്. പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ചഹല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

152 ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞാണ് താരത്തിന്റെ നേട്ടം. 183 വിക്കറ്റുകളുമായി ഡ്വെയ്ന്‍ ബ്രാവോയാണ് പട്ടികയില്‍ രണ്ടാമത്. പിയൂഷ് ചൗള 181 വിക്കറ്റുകളുമായി മൂന്നാമതും നില്‍ക്കുന്നു. ഭുവനേശ്വര്‍ കുമാര്‍ 174 വിക്കറ്റുകളും അമിത് മിശ്ര 173 വിക്കറ്റുകളുമായി നാലും അഞ്ചും സ്ഥാനങ്ങളില്‍.

യുസ്‌വേന്ദ്ര ചഹല്‍
104*, യശസ്വിയുടെ തിരിച്ചു വരവ്, സന്ദീപിന്റെ 5 വിക്കറ്റുകള്‍; മുംബൈ തവിടുപൊടി, പ്ലേ ഓഫ് അരികില്‍ രാജസ്ഥാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com