ജയിക്കാന്‍ 6 പന്തില്‍ 18, കൊടുത്തത് 14, നാടകീയം ഡല്‍ഹി! ഗുജറാത്തിനെ 4 റണ്‍സിനു വീഴ്ത്തി

ഡല്‍ഹിക്ക് നാലാം ജയം
വിജയം ആഘോഷിക്കുന്ന ഡ‍ല്‍ഹി ടീം
വിജയം ആഘോഷിക്കുന്ന ഡ‍ല്‍ഹി ടീംപിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നാടകീയ പോരാട്ടം അതിജീവിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെ അവര്‍ നാല് റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് അടിച്ചു കൂട്ടി. ഗുജറാത്തിന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ അവസാനിച്ചു.

മറുപടി അതേ നാണയത്തില്‍ തന്നെ ഗുജറാത്ത് നല്‍കിയതോടെ അവര്‍ വിജയം പിടിക്കുമെന്നു ഒരു ഘട്ടത്തില്‍ തോന്നിച്ചു. എന്നാല്‍ അവസാന ഓവറില്‍ 2 വിക്കറ്റുകള്‍ ശേഷിക്കെ ഗുജറാത്തിനു വേണ്ടിയിരുന്നത് 18 റണ്‍സായിരുന്നു. റാഷിദ് ഖാനായിരുന്നു ബാറ്റിങ്. മൂന്ന് പന്തില്‍ താരം 14 റണ്‍സെടുത്തെങ്കിലും മുകേഷ് കുമാര്‍ മൂന്ന് പന്തുകള്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞത് നിര്‍ണായകമായി.

അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ റാഷിദ് ഖാന്‍ തുടരെ ഫോറുകള്‍ പറത്തി. മൂന്നും നാലും പന്തുകളില്‍ റണ്ണില്ല. അഞ്ചാം പന്തില്‍ സിക്‌സ്. ഇതോടെ അവസാന പന്തില്‍ 5 റണ്‍സായി ഗുജറാത്തിന്റെ ലക്ഷ്യം. എന്നാല്‍ ഈ പന്തില്‍ ഒരു റണ്‍ പോലും നേടാന്‍ റാഷിദിനു സാധിച്ചില്ല.

റാഷിദ് 11 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 21 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 39 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 65 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 23 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സും കണ്ടെത്തി. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 25 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 39 റണ്‍സും കണ്ടെത്തി. മറ്റൊരാളും കാര്യമായി തിളങ്ങിയില്ല.

ഡല്‍ഹിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആന്റിച് നോര്‍ക്യെ, മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റേയും അക്ഷര്‍ പട്ടേലിന്റെയും മിന്നും പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷായും ജാക് ഫ്രേസര്‍ മക്ഗുര്‍കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 34 റണ്‍സടിച്ചു. 14 പന്തില്‍ 23 റണ്‍സില്‍ നില്‍ക്കെയാണ് മക്കുര്‍ഗിനെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ പുറത്താക്കുന്നത്. പിന്നാലെ പൃഥ്വി ഷായും(7 പന്തില്‍ 11) സന്ദീപിന്റെ ബോളില്‍ പുറത്തായി. പിന്നാലെ എത്തിയ ഷായ് ഹോപ്പിനെ (5)യും സന്ദീപ് കൂടാരം കയറ്റിയതോടെ ഡല്‍ഹി സമ്മര്‍ദത്തിലായി.

എന്നാല്‍ അഞ്ചാമതായി ബാറ്റിങ്ങിനിറങ്ങിയ ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ഒന്നിച്ചതോടെ ഡല്‍ഹി കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറുകയായിരുന്നു. നാലാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 43 പന്തില്‍ 66 റണ്‍സാണ് അക്ഷര്‍ പട്ടേല്‍ അടിച്ചു കൂട്ടിയത്. 17 ഓവറില്‍ അക്‌സര്‍ മടങ്ങുമ്പോള്‍ 157 റണ്‍സായിരുന്നു ഡല്‍ഹിക്ക്. ആ സമയത്ത് 50 തികച്ച പന്ത് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുകയായിരുന്നു.

മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ മാത്രം പന്ത് നാല് സിക്‌സും ഒരു ഫോറും അടക്കം 30 റണ്‍സാണ് അടിച്ചുകൂട്ടിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (7 പന്തില്‍ 26 റണ്‍സ്) പന്തിന് ശക്തമായി പിന്തുണ നല്‍കിയതോടെ 224 റണ്‍സിലേക്ക് ഡല്‍ഹി എത്തി. ഗുജറാത്തിനായി മൂന്നോവര്‍ എറിഞ്ഞ സന്ദീപ് വാര്യര്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിജയം ആഘോഷിക്കുന്ന ഡ‍ല്‍ഹി ടീം
ലിറ്റില്‍ മാസ്റ്റര്‍ക്ക് ഇന്ന് 51-ാം പിറന്നാള്‍; ഇതാ 24 വര്‍ഷം നീണ്ട കരിയറിലെ 15 റെക്കോര്‍ഡുകള്‍-ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com