കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍
കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍പിടിഐ

അടിച്ചെടുത്തത് 261 റണ്‍സ്; ഈഡന്‍ ഗാര്‍ഡന്‍സില്‍ പുതിയ ചരിത്രം! റെക്കോര്‍ഡിട്ട് കെകെആര്‍

തങ്ങളുടെ ഏറ്റവും വലിയ ഐപിഎല്‍ ടോട്ടലും ഈ സീസണില്‍ തന്നെ കൊല്‍ക്കത്ത നേരത്തെ സ്വന്തമാക്കിയിരുന്നു

കൊല്‍ക്കത്ത: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ റണ്‍ മല പടുത്തുയര്‍ത്തി റെക്കോര്‍ഡിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് ഒരു ടീം ടി20യില്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോറെന്ന റെക്കോര്‍ഡാണ് കെകെആര്‍ സ്വന്തമാക്കിയത്.

പഞ്ചാബിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. 19ാം ഓവറില്‍ 245 റണ്‍സ് എടുത്തതോടെയാണ് റെക്കോര്‍ഡ് കെകെആറിന്റെ പേരിലായത്.

സുരേഷ് റെയ്‌നയുടെ നേതൃത്വത്തില്‍ ഇവിടെ ഉത്തര്‍പ്രദേശ് നേടിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന സ്‌കോറാണ് കെകെആര്‍ പിന്തള്ളിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തതാണ് ഐപിഎല്ലിലെ ഈഡനിലെ ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോര്‍ഡും കൊല്‍ക്കത്ത മറികടന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തങ്ങളുടെ ഏറ്റവും വലിയ ഐപിഎല്‍ ടോട്ടലും ഈ സീസണില്‍ തന്നെ കൊല്‍ക്കത്ത നേരത്തെ സ്വന്തമാക്കിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഈ മാസം മൂന്നിനു നടന്ന പോരാട്ടത്തില്‍ നേടിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് റെക്കോര്‍ഡ് സ്‌കോര്‍.

2019ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടീം നേടിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ് ഇഡന്‍ ഗാര്‍ഡന്‍സില്‍ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോര്‍ഡും ടീം മറികടന്നു.

അന്താരാഷ്ട്ര ടി20യില്‍ ഒരു തവണ മാത്രമാണ് ഈ മൈതാനത്ത് സ്‌കോര്‍ 200 കടന്നത്. 2016ല്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് സൂപ്പര്‍ 10 പോരാട്ടത്തില്‍ നേടിയ 201 റണ്‍സാണ് ഇവിടെ നേടിയ ഉയര്‍ന്ന അന്താരാഷ്ട്ര സ്‌കോര്‍.

കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍
'അങ്കക്കലി' പൂണ്ട് കൊല്‍ക്കത്ത! പഞ്ചാബ് താണ്ടണം റണ്‍ മല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com