കളി ജയിച്ചതിന് പിന്നാലെ കുഞ്ഞ് പിറന്നു; 'വായു'; സന്തോഷ വാര്‍ത്തയുമായി ക്രുണാല്‍ പാണ്ഡ്യ

കുഞ്ഞിന് വായു എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കളി ജയിച്ചതിന് പിന്നാലെ കുഞ്ഞ് പിറന്നു;  'വായു'; സന്തോഷ വാര്‍ത്തയുമായി ക്രുണാല്‍ പാണ്ഡ്യ

മുംബൈ; ക്രിക്കറ്റ് താരം ക്രുണാല്‍ പാണ്ഡ്യക്ക് ഭാര്യ പങ്കുരിയ്ക്കും ആണ്‍ കുഞ്ഞു പിറന്നു. സന്തോഷ വാര്‍ത്ത ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കുഞ്ഞിന് വായു എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുഞ്ഞിനൊപ്പമുളള ചിത്രങ്ങളും അവര്‍ പങ്കുവച്ചു. ഇരുവര്‍ക്കും രണ്ടുവയസുള്ള മറ്റൊരാണ്‍കുഞ്ഞ് കൂടിയുണ്ട്.ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരും അഭിനന്ദനം അറിയിക്കുകയും ചെയ്തു. യുവേന്ദ്ര ചാഹല്‍, ദിനേശ് കാര്‍ത്തിക് ഉള്‍പ്പടെയുള്ളവരുടെ കമന്റുകളും ശ്രദ്ധേയമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ലഖ്‌നൗ ടീമീലാണ് ക്രൂണാല്‍ കളിക്കുന്നത്. ഈ സീസണില്‍ ഗുജറാത്തിനെതിരെ പതിനൊന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധേയമായ പ്രകടനം ക്രുണാല്‍ നടത്തിയിരുന്നു. നാലോവര്‍ എറിഞ്ഞപ്പോള്‍ 11 റണ്‍സ് മാത്രമാണ് ക്രുണാല്‍ വിട്ടുകൊടുത്തത്. ഐപിഎല്ലിലെ ഒരു എല്‍എസ്ജി ബൗളര്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത നാലോവര്‍ എന്ന നേട്ടം ക്രുണാലിന്റെ പേരിലാണ്. 2022-ല്‍ പഞ്ചാബ് കിങ്സിനെതിരെ നാല് ഓവറില്‍ 2/11 എന്ന സ്പെല്ലില്‍ 2022-ല്‍ പാണ്ഡ്യ തന്റെ സ്വന്തം റെക്കോര്‍ഡാണ് തകര്‍ത്തത്. ഈ സീസണില്‍ ഇതുവരെ അഞ്ച് വിക്കറ്റാണ് ക്രുണാല്‍ വീഴ്ത്തിയത്.

കളി ജയിച്ചതിന് പിന്നാലെ കുഞ്ഞ് പിറന്നു;  'വായു'; സന്തോഷ വാര്‍ത്തയുമായി ക്രുണാല്‍ പാണ്ഡ്യ
മിച്ചല്‍ മാര്‍ഷിനു പകരം ഗുല്‍ബദിന്‍ നയിബ് ‍ഡ‍ല്‍ഹിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com