ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

നിലവില്‍ അര്‍നെ സ്ലോട്ട് ഡച്ച് ക്ലബ് ഫെയനൂര്‍ദിന്റെ പരിശീലകനാണ്
അര്‍നെ സ്ലോട്ട്
അര്‍നെ സ്ലോട്ട് ട്വിറ്റര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിന്റെ പുതിയ പരിശീലകനായി ഡച്ച് കോച്ച് അര്‍നെ സ്ലോട്ട് എത്തുന്നു. 9 വര്‍ഷത്തോളം പരിശീലകനായിരുന്ന ടീമിനു ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സമ്മാനിച്ച വിഖ്യാത ജര്‍മന്‍ കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ പകരക്കാരനായാണ് 45കാരന്‍ എത്തുന്നത്.

നിലവില്‍ അര്‍നെ സ്ലോട്ട് ഡച്ച് ക്ലബ് ഫെയനൂര്‍ദിന്റെ പരിശീലകനാണ്. ടീമിനെ കഴിഞ്ഞ സീസണില്‍ നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ലീഗായി എറെഡിവിസിയില്‍ കിരീടം സമ്മാനിക്കാനും യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ റണ്ണേഴ്‌സ് അപ്പാക്കാനും കുറഞ്ഞ സമയത്തിനുള്ളില്‍ സാധിച്ച പരിശീലകനാണ് സ്ലോട്ട്.

പരിശീലകനാകുന്നതു സംബന്ധിച്ചു ക്ലബും സ്ലോട്ടും തമ്മില്‍ കരാറിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശസ്ത ഫുട്‌ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീസണ്‍ അവസാനത്തോടെ ലിവര്‍പൂളിനോടു വിട പറയുമെന്നു ക്ലോപ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അവര്‍ പുതിയ പരിശീലകനായി അന്വേഷണം തുടങ്ങിയത്. ഷാബി അലോണ്‍സോ, റുബന്‍ അമോറിം അടക്കമുള്ള യുവ പരിശീലകരെയെല്ലാം ലിവര്‍പൂള്‍ പരിഗണിച്ചിരുന്നു. ഷാബി ലെവര്‍കൂസനില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് സ്ലോട്ടിനു നറുക്ക് വീണത്.

പെപ് ഗ്വാര്‍ഡിയോളയുടെ പരിശീലക സിദ്ധാന്തത്തിന്റെ ആരാധകനാണ് സ്ലോട്ട്. പൊസഷന്‍ കാത്തുള്ള ആക്രമണമാണ് സ്ലോട്ടിന്റേയും ടാക്ടിക്കല്‍ സമീപനം.

അര്‍നെ സ്ലോട്ട്
റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com