വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ചെന്നൈക്ക് ഇന്നിങ്‌സ് തുടക്കത്തിലെ ഓപ്പണര്‍ അജിങ്ക്യാ രഹാനെയെ(12 പന്തില്‍ 9) നഷ്ടമായി
വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം
വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യംഫെയ്‌സ്ബുക്ക്

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 212 റണ്‍സ് സ്‌കോര്‍ ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 54 പന്തില്‍ 98 റണ്‍സ് നേടിയ നായകന്‍ ഋതുരാജ് ഗയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ 32 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 20 പന്തില്‍ 39 റണ്‍സുമായും അവസാന ഓവറില്‍ ക്രീസിലെത്തിയ എം എസ് ധോനി രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താകാതെ നിന്നു.

ചെന്നൈക്ക് ഇന്നിങ്‌സ് തുടക്കത്തിലെ ഓപ്പണര്‍ അജിങ്ക്യാ രഹാനെയെ(12 പന്തില്‍ 9) നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നാലെയെത്തിയ ഡാരില്‍ മിച്ചല്‍ ഋതുരാജിനൊപ്പം തകര്‍ത്തടിച്ചതോടെ ചെന്നൈ സമ്മര്‍ദ്ദമില്ലാതെ മുന്നോട്ടുപോയി. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സിലെത്തിയ ചെന്നൈക്കായി ഋതുരാജ് 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 11 ഓവറില്‍ 100 റണ്‍സിലെത്തി ചെന്നൈ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം
ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

29 പന്തില്‍ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി തികച്ച ഡാരില്‍ മിച്ചല്‍ ഋതുരാജിനൊപ്പം 107 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് മടങ്ങിയത്. 14ാം ഓവറില്‍ മിച്ചലിനെ പുറത്താക്കി ജയദേവ് ഉനദ്കതാണ് കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സ് നേടിയ താരം നിതിഷ് കുമാറിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ ക്യാപ്റ്റനു മികച്ച പിന്തുണയുമായി കളം നിറഞ്ഞതോടെ സൂപ്പര്‍ കിങ്‌സ് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗയ്ക്വാദിന്റെ വിക്കറ്റ് അവസാന ഓവറില്‍ വീണത് ചെന്നൈ ആരാധകര്‍ക്ക് നിരാശയായി. തകര്‍ത്തടിച്ച ദുബെ 20പന്തില്‍ 4 സിക്‌സറടക്കം 39 റണ്‍സും ധോനി 2 പന്തില്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com