'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണവുമായി എംഎസ് ധോനി
പുതിയ ഹെയര്‍ സ്റ്റൈലില്‍ ധോനി
പുതിയ ഹെയര്‍ സ്റ്റൈലില്‍ ധോനിപിടിഐ, ട്വിറ്റര്‍

ചെന്നൈ: മുടി നീട്ടി വളര്‍ത്തി അതുവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു അന്യമായിരുന്ന ഒരു ഹെയര്‍ സ്റ്റൈലുമായാണ് പണ്ട് മഹേന്ദ്ര സിങ് ധോനി ദേശീയ ടീമിലേക്ക് കടന്നു വന്നത്. പിന്നീട് നീട്ടി വളര്‍ത്തിയ മുടി അദ്ദേഹം ഉപേക്ഷിച്ചിരുന്നു.

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ പഴയ ധോനി ലുക്കിലെത്തിയ തല ഇപ്പോള്‍ മറ്റൊരു മുടി സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെട്ടത്. പോണി ടെയില്‍ ലുക്കിലാണ് ധോനിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധോനിയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക പേജില്‍ പങ്കിട്ടു. '7 സാമുറായ്'- എന്ന കുറിപ്പോടെയാണ് ടീം ചിത്രം പങ്കിട്ടത്. ധോനിയുടെ ജേഴ്‌സി നമ്പറായ ഏഴുമായി ബന്ധിച്ചായിരുന്നു ചെന്നൈയുടെ കുറിപ്പ്. ജാപ്പനീസ് സംവിധായകന്‍ അകിറ കുറൊസാവയുടെ 'സെവന്‍ സാമുറായ്' എന്ന വിഖ്യാത സിനിമയും കുറിപ്പില്‍ അനുസ്മരിക്കപ്പെട്ടു.

ഇന്ന് രണ്ടാം പോരില്‍ ചെന്നൈ സണ്‍റൈസേഴ് ഹൈദരാബാദുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. ചെന്നൈയിലാണ് മത്സരം.

പുതിയ ഹെയര്‍ സ്റ്റൈലില്‍ ധോനി
കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com