'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ഹെയ്ഡന്‍
ജയം ആഘോഷിക്കുന്ന സഞ്ജു സാംസണ്‍
ജയം ആഘോഷിക്കുന്ന സഞ്ജു സാംസണ്‍പിടിഐ

ലഖ്‌നൗ: മികച്ച പ്രകടനം പല തവണ പുറത്തെടുത്തിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ അത്ഭുതപ്പെട്ട് ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ഹെയ്ഡന്‍ തുറന്നടിച്ചു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാനെ റോയല്‍സിനെ മുന്നില്‍ നിന്നു നയിച്ച് വിജയിപ്പിച്ചതിനു പിന്നാലെയാണ് മുന്‍ ഓസീസ് ഓപ്പണര്‍ അമ്പരപ്പോടെ ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ സഞ്ജുവിനൊപ്പമാണ്. ദേശീയ ടീമില്‍ ഇടം ലഭിക്കാതെ അദ്ദേഹം നിരന്തരം അവഗണിക്കപ്പെടുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഇതുതന്നെ പറയുന്നു. ഗംഭീര ഹിറ്ററാണ് സഞ്ജു. ഇത്തരമൊരു താരം ഇങ്ങനെ പരിഗണിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നു എനിക്ക് തീരെ മനസിലാകുന്നില്ല.'

'അദ്ദേഹത്തെ ക്രീസില്‍ തുടരാന്‍ അനുവദിച്ചാല്‍ ഘട്ടം ഘട്ടമായി എതിര്‍ പാളയത്തില്‍ നാശം വിതയ്ക്കുന്നു. ഇന്നത്തെ രാത്രി കണ്ടത് ഒരു ക്യാപ്റ്റന്റെ കറ കളഞ്ഞ ഇന്നിങ്‌സാണ്. അവസാനം അവന്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു'- ഹെയ്ഡന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചും സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നു വ്യക്തമാക്കിയിരുന്നു. സാഹചര്യത്തിനനുസൃതമായി തന്റെ കളിയെ സഞ്ജു വിദഗ്ധമായി തന്നെ പരിവര്‍ത്തിപ്പിക്കുന്നു. ഏത് സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന കൃത്യമായ ബോധവും പക്വതയും സഞ്ജു കളത്തില്‍ പ്രകടമാക്കുന്നുവെന്നും ഫിഞ്ച് പറഞ്ഞു.

മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ അടിച്ചെടുത്തിരുന്നു. 33 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും സഹിതം സഞ്ജു പുറത്താകാതെ 71 റണ്‍സ് എടുത്തു. ധ്രുവ് ജുറേല്‍ കന്നി അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റനെ പിന്തുണച്ചതോടെ അവര്‍ ആറ് പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തി. ധ്രുവ് 34 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കളിയിലെ താരമായതും സഞ്ജു തന്നെ.

ജയം ആഘോഷിക്കുന്ന സഞ്ജു സാംസണ്‍
പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com