ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ ബാറ്റര്‍മാര്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയര്‍ന്നില്ല
ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം
ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യംഫെയ്‌സ്ബുക്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ചെയ്തത്.26 പന്തില്‍ 35 റണ്‍സെടുത്ത കുല്‍ദീപ് യാദവാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ ബാറ്റര്‍മാര്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയര്‍ന്നില്ല. 68 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാരെയാണ് ഡല്‍ഹിക്ക് നഷ്ടമായത്. പൃഥ്വി ഷാ(13), ജേക്ക് ഫ്രേസര്‍(12), ഷായ് ഹോപ്പ്(6),അഭിഷേക് പോറല്‍(18) എന്നിവരാണ് പുറത്തായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം
ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

68ന് നാല് എന്ന നിലയില്‍ നിന്ന് ബാറ്റിങ് താളം കണ്ടെത്തിയ ഡല്‍ഹി 93 റണ്‍സില്‍ അഞ്ചാമത്തെ വിക്കറ്റും വഴങ്ങി തൊട്ടടുത്ത ഓവറില്‍ സ്റ്റബ്‌സ് പുറത്തായി. പിന്നീട് 101 ന് 7, 111 ന് 8,140 ന് 9 എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. 20 പന്തില്‍ 27 റണ്‍സെടുത്ത നായകന്‍ ഋഷഭ് പന്ത്, 26 പന്തില്‍ 35 റണ്‍സെടുത്ത കുല്‍ദീപ് യാദവ് എന്നിവരാണ് ഡല്‍ഹിക്കായി അല്‍പമെങ്കിലും തിളങ്ങിയത്.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും അറോറ,റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കും സുനില്‍ നരേനും ഒരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com