വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

ഐപിഎല്‍ ഓറഞ്ച് ക്യാപ് പോരില്‍ കോഹ്‌ലി മുന്നില്‍
കോഹ്ലി
കോഹ്ലിട്വിറ്റര്‍

അഹമ്മദാബാദ്: ഈ ഐപിഎല്‍ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിരാട് കോഹ്‌ലിക്ക് മാറ്റമില്ല. താരം ബാറ്റിങില്‍ മിന്നും ഫോമിലാണ്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ താരം ഈ സീസണില്‍ 500 റണ്‍സ് തികച്ച് ഓറഞ്ച് ക്യാപ് പോരില്‍ താരം മുന്നേറുന്നു.

44 പന്തില്‍ 70 റണ്‍സെടുത്തതോടെ ഈ സീസണിലെ താരത്തിന്റെ റണ്‍ നേട്ടം 500 റണ്‍സെടുത്തു. ഇത് ഏഴാം തവണയാണ് ഐപിഎല്ലില്‍ കോഹ്‌ലി 500, പ്ലസ് സ്‌കോറുകള്‍ നേടുന്നത്. ഈ നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഡേവിഡ് വാര്‍ണര്‍ക്കൊപ്പം എത്തി. ഇത്തവണ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും താരം നേടി.

2011ല്‍ കോഹ്‌ലി 557 റണ്‍സ് നേടിയിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഓറഞ്ച് ക്യാപ് പട്ടികയില്‍. 2013ല്‍ 634 റണ്‍സെടുത്തിരുന്നു. സീസണില്‍ താരം മൂന്നാം സ്ഥാനത്തായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016ലാണ് താരം ഏറ്റവും മികച്ച പ്രകടനം പുറഥ്‌തെടുത്ത.് 16 കളിയില്‍ നിന്നു ആ സീസണില്‍ കോഹ്‌ലി 973 റണ്‍സ് സ്വന്തമാക്കി. 2018ല്‍ ടീം മികവില്ലാതെ നിന്നപ്പോഴും കോഹ്‌ലി തിളങ്ങി. ആ സീസണില്‍ താരം 530 റണ്‍സെടുത്തു തലപ്പത്തു നിന്നു. കഴിഞ്ഞ സീസണിലും കോഹ്‌ലി തിളങ്ങി. കഴിഞ്ഞ തവണ 639 റണ്‍സെടുത്തു. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും കഴിഞ്ഞ തവണ അടിച്ചെടുത്തു. 247 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 7763 റണ്‍സാണ് കോഹ്‌ലി നേടിയത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനും മുന്‍ ആര്‍സിബി നായകന്‍ തന്നെ. എട്ട് സെഞ്ച്വറികളും 54 അര്‍ധ സെഞ്ച്വറികളും താരം ഐപിഎല്ലില്‍ അടിച്ചു.

കോഹ്ലി
'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com