150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡുമായി എം എസ് ധോനി
ഹെൽമറ്റ് മുകളിലേക്ക് വലിച്ചെറിയുന്ന ധോനി
ഹെൽമറ്റ് മുകളിലേക്ക് വലിച്ചെറിയുന്ന ധോനിപിടിഐ

ചെന്നൈ: ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡുമായി എം എസ് ധോനി. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെന്നൈ പരാജയപ്പെടുത്തിയതോടെ, 150 മത്സരങ്ങളില്‍ ജയിച്ചതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന റെക്കോര്‍ഡ് ആണ് ധോനിയെ തേടിയെത്തിയത്.

ഇന്നലെ 78 റണ്‍സിനാണ് ചെന്നൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ഈ സീസണിലെ പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാമത് എത്തി. ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ധോനി ഇതിന്റെ ഭാഗമാണ്. നായകന്‍ എന്ന നിലയില്‍ അഞ്ചുതവണയാണ് ധോനി കപ്പ് ഉയര്‍ത്തിയത്. ഇത്തവണ ധോനി നായകസ്ഥാനം ഋതുരാജിന് കൈമാറുകയായിരുന്നു.

ഹെൽമറ്റ് മുകളിലേക്ക് വലിച്ചെറിയുന്ന ധോനി
തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഐപിഎല്ലില്‍ 150 ജയത്തില്‍ പങ്കാളിയായ ധോനിക്ക് തൊട്ടുപിന്നില്‍ രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയുമാണ്. 133 മത്സര വിജയങ്ങളില്‍ ഇരുവര്‍ക്കും ഭാഗമാകാന്‍ സാധിച്ചു. ദിനേഷ് കാര്‍ത്തിക് -125, സുരേഷ് റെയ്‌ന എന്നിവരാണ് തൊട്ടുപിന്നില്‍.

ഐപിഎല്ലില്‍ ടീമിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി കൊടുത്ത ക്യാപ്റ്റനും ധോനിയാണ്. ധോനിയുടെ നായകത്വത്തില്‍ 133 മത്സരങ്ങളാണ് വിജയിച്ചത്. 87 ജയവുമായി രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com