
കൊല്‍ക്കത്ത: മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ നിര്‍ണായക ഗോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ പോരാട്ടത്തിന്റെ ഫൈനലില്‍. ഇരു പാദ സെമിയില്‍ ഒഡിഷ എഫ്‌സിയെ 3-2ന്റഎ അഗ്രഗേറ്റിനു വീഴ്ത്തിയാണ് ടീം ഫൈനലുറപ്പിച്ചത്.
ആദ്യ പാദ പോരാട്ടത്തില്‍ ഒഡിഷ സ്വന്തം തട്ടകത്തില്‍ 2-1നു വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ മോഹന്‍ ബഗാന്‍ ഹോം പോരാട്ടത്തില്‍ ഒഡിഷയെ 2-0ത്തിനു വീഴ്ത്തി.
കളിയുടെ 22ാം മിനിറ്റില്‍ ജാസന്‍ കമ്മിങ്‌സ് മോഹന്‍ ബഗാനു ലീഡ് സമ്മാനിച്ചു. അഗ്രഗേറ്റ് അതോടെ 2-2എന്ന നിലയായി. മത്സരം അധിക സമയത്തേക്ക് നീളുമെന്നു തോന്നിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ ഇഞ്ച്വറി ടൈമില്‍ സഹല്‍ അബ്ദുല്‍ സമദ് ടീമിനു വിജയ ഗോള്‍ സമ്മാനിച്ചു. പരിക്കു മാറി ടീമിലെത്തിയ താരം പകരക്കാരനായാണ് ഇറങ്ങിയത്.
മുംബൈ സിറ്റി- എഫ്‌സി ഗോവ പോരാട്ടത്തിലെ വിജയികളാകും ഫൈനലില്‍ മോഹന്‍ ബഗാന്റെ എതിരാളികള്‍. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന പേരുണ്ടായിരുന്നപ്പോള്‍ രണ്ട് തവണയും എടികെ എന്ന പേരില്‍ ഒരു തവണയും എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ നിലവിലെ ചാമ്പ്യന്‍മാരുമായി നില്‍ക്കുന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഈ പേര് സ്വീകരിച്ച ശേഷമുള്ള ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഫലത്തില്‍ ടീമിന്റെ ലക്ഷ്യം അഞ്ചാം ഐഎസ്എല്‍ കിരീടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക