ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈ‍‍ഡേഴ്സ്
വരുണ്‍ ചക്രവര്‍ത്തി
വരുണ്‍ ചക്രവര്‍ത്തിട്വിറ്റര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് വിക്കറ്റ് ജയമാണ് കൊല്‍ക്കത്ത ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിപ്പിച്ച കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ 157 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.

33 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം 68 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് ജയം അനായാസമാക്കിയത്. 23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 23 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത് വെങ്കടേഷ് അയ്യരും പുറത്താകാതെ നിന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. സുനില്‍ നരെയ്ന്‍ (15), റിങ്കു സിങ് (11) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

ഡല്‍ഹിക്കായി അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ലിസാഡ് വില്ല്യംസിനാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് തിളങ്ങാനാകത്തത് തിരിച്ചടിയായി. 26 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 35 റണ്‍സെടുത്തു പുറത്താകാതെ നിന്ന സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ അവസരോചിത ബാറ്റിങാണ് ഈ നിലയിലേക്ക് അവരുടെ സ്‌കോര്‍ എത്തിച്ചത്. 20 പന്തില്‍ 27 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിക്കായി പിടിച്ചു നിന്ന മറ്റൊരു താരം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ ബാറ്റര്‍മാര്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയര്‍ന്നില്ല. 68 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാരെയാണ് ഡല്‍ഹിക്ക് നഷ്ടമായത്. പൃഥ്വി ഷാ(13), ജാക്ക് ഫ്രേസര്‍(12), ഷായ് ഹോപ്പ്(6),അഭിഷേക് പൊരല്‍(18) എന്നിവരാണ് പുറത്തായത്.

68ന് നാല് എന്ന നിലയില്‍ നിന്ന് ബാറ്റിങ് താളം കണ്ടെത്തിയ ഡല്‍ഹി 93 റണ്‍സില്‍ അഞ്ചാമത്തെ വിക്കറ്റും വഴങ്ങി തൊട്ടടുത്ത ഓവറില്‍ സ്റ്റബ്സ് പുറത്തായി. പിന്നീട് 101 ന് 7, 111 ന് 8,140 ന് 9 എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും അറോറ,റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കും സുനില്‍ നരേനും ഒരോ വിക്കറ്റും വീഴ്ത്തി.

വരുണ്‍ ചക്രവര്‍ത്തി
ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com