പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു
ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍
ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍ഫെയ്‌സ്ബുക്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 145 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് മുംബൈ സ്‌കോര്‍ ചെയ്തത്. 41 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ നേഹല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍(5 പന്തില്‍ നിന്ന് 4 റണ്‍സ്) രോഹിത് ശര്‍മയെയും മൂന്നാം ഓവറില്‍(6 പന്തില്‍ 10 റണ്‍സ്) സൂര്യകുമാര്‍ യാദവിനെയും മുംബൈക്ക് നഷ്ടമായി. പിന്നീടെത്തിയ തിലക് വര്‍മ്മയും(11 പന്തില്‍ 7) രണ്ടക്കം കാണാതെ മടങ്ങി, തൊട്ടടുത്ത പന്തില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും(0) മടങ്ങിയതോടെ മുംബൈ 27 ന് നാല് എന്ന നിലയിലേക്ക് വീണു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍
ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും

പിന്നീട് ഇഷാന്‍ കിഷന്‍( 36 പന്തില്‍ 32), നേഹല്‍ വധേര( 41 പന്തില്‍ 46) എന്നിവരുടെ ചെറുത്തു നില്‍പ് മുംബൈയെ 80 ന് അഞ്ച് എന്ന നിലയില്‍ എത്തിച്ചു. 14 മത്തെ ഓവറില്‍ ഇഷാന്‍ പുറത്താത ശേഷം 18 മത്തെ ഓവറില്‍ മധേരയും പുറത്തായി. 113 ന് 6 എന്ന നിലയില്‍ നിന്ന് ടിം ഡേവിഡ്( 18 പന്തില്‍ 35) മുംബൈയുടെ സ്‌കോര്‍ 123 ല്‍ എത്തിച്ചു. ഇതിനിടെ മുഹമ്മദ് നബി(1) പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡാണ് മുംബൈയെ 144 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ലഖ്‌നൗവിനായി മോസിന്‍ ഖാന്‍ രണ്ടും സ്‌റ്റോയിനിസ്, നവീന്‍ ഉള്‍ ഹഖ്, മായങ്ക് യാവദ്, രവി ബിഷ്‌ണോയി എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com