ഹാമില്‍ട്ടന്‍ മെഴ്‌സിഡസ് വിടുന്നു; 2025ല്‍ ഫെരാരിക്കൊപ്പം, വെളിപ്പെടുത്തല്‍

ആറ് തവണ മെഴ്‌സിഡസിനൊപ്പമാണ് ഹാമില്‍ട്ടന്‍ ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്
ലൂയീസ് ഹാമില്‍ട്ടന്‍
ലൂയീസ് ഹാമില്‍ട്ടന്‍ട്വിറ്റര്‍

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഏഴ് തവണ ലോക ചാമ്പ്യനായ ബ്രിട്ടീഷ് ഡ്രൈവർ ലൂയീസ് ഹാമില്‍ട്ടന്റെ ഞെട്ടിക്കുന്ന തീരുമാനം. താരം മെഴ്‌സിഡസിനോടു ഗുഡ് ബൈ പറയുമെന്നും 2025ല്‍ താരം ഫെരാരിയ്‌ക്കൊപ്പം മത്സരിക്കുമെന്നും വെളിപ്പെടുത്തല്‍.

നിലവില്‍ ഫെരാരിക്കായി മത്സരിക്കുന്നത് കാര്‍ലോസ് സയ്ന്‍സാണ്. താരം ഒഴിവാകുന്നതോടെ ഹാമില്‍ട്ടന്‍ ഫെരാരിയുടെ താരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൂയീസ് ഹാമില്‍ട്ടന്‍
സ്‌കിന്‍ കാന്‍സര്‍; ഓസീസ് പേസര്‍ ലോറന്‍ ചീറ്റില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ നിന്നു പിന്‍മാറി

2013ല്‍ മക്‌ലാരനില്‍ നിന്നാണ് ഹാമില്‍ട്ടന്‍ മെഴ്‌സിഡസിന്റെ ഭാഗമായത്. ആറ് തവണ മെഴ്‌സിഡസിനൊപ്പമാണ് ഹാമില്‍ട്ടന്‍ ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. മെഴ്‌സിഡസിന്റെ ഫോര്‍മുല വണ്‍ സുവര്‍ണ കാലഘട്ടം കൂടിയാണ് ഹാമില്‍ട്ടന്റെ സമയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com