അര്‍ധ സെഞ്ച്വറിയടിച്ച് സഞ്ജു, സച്ചിന്‍, രോഹന്‍; രഞ്ജിയില്‍ കേരളത്തിന് ഭേദപ്പെട്ട തുടക്കം

സച്ചിന്‍ ബേബിക്ക് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി
സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ഫെയ്സ്ബുക്ക്

റായ്പുര്‍: ഛത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയില്‍.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, രോഹന്‍ പ്രേം എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തെ രക്ഷിച്ചത്. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ പൂജ്യത്തിനു പുറത്തായിരുന്നു.

സഞ്ജു സാംസണ്‍
യശസ്വി ജയ്‌സ്വാള്‍ 179 നോട്ടൗട്ട്; ആറ് വിക്കറ്റുകള്‍ നഷ്ടം, ഒന്നാം ദിനം ഇന്ത്യ 336 റണ്‍സ്

പിന്നീടാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്. സച്ചിന്‍ ബേബിക്ക് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. താരം 91 റണ്‍സില്‍ പുറത്തായി. രോഹന്‍ പ്രേം 54 റണ്‍സുമായി മടങ്ങി.

കളി നിര്‍ത്തുമ്പോള്‍ 57 റണ്‍സുമായി സഞ്ജു സാംസണും 10 റണ്‍സുമായി വിഷ്ണു വിനോദും പുറത്താകാതെ നില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com