60 വർഷങ്ങൾക്ക് ശേഷം പാക് മണ്ണിൽ കളിച്ച് ഇന്ത്യൻ ടീം; ഡേവിസ് കപ്പ് ടെന്നീസ് ലോക ​ഗ്രൂപ്പ് 1ൽ സ്ഥാനം ഉറപ്പിച്ചു

1964ലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനിൽ കളിച്ചത്
ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീംട്വിറ്റര്‍

ഇസ്ലാമബാദ്: ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യ ലോക ​ഗ്രൂപ്പ് ഒന്നിൽ ഇടംപിടിച്ചു. പ്ലേ ഓഫ് പോരിൽ പാകിസ്ഥാനെതിരെ ഇന്ത്യ 3-0ത്തിന്റെ ലീഡ് സ്വന്തമാക്കിയാണ് ബെർത്ത് ഉറപ്പിച്ചത്.

ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാം​ബ്രി- സാകേത് മൈനേനി സഖ്യം വിജയിച്ചതോടെ ഇന്ത്യയുടെ ലീഡ‍് 3-0ത്തിലേക്ക് ഉയരുകയായിരുന്നു. പാകിസ്ഥാൻ സഖ്യം മുസമിൽ മുർതാസ- അഖീൽ ഖാൻ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 7-6 (7-5).

ഇന്ത്യന്‍ ടീം
സെഞ്ച്വറിയടിച്ച് ​ഗിൽ മടങ്ങി, അക്ഷറും പുറത്ത്; ഇന്ത്യയുടെ ലീഡ് 370ൽ

60 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഡേവിസ് കപ്പ് കളിക്കാൻ പാകിസ്ഥാൻ മണ്ണിലെത്തുന്നത്. 1964ലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനിൽ കളിച്ചത്. ചരിത്ര പോരാട്ടത്തിൽ ലോക ​ഗ്രൂപ്പ് ഒന്നിൽ സ്ഥാനമുറപ്പിക്കാനും ഇന്ത്യക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com