രഞ്ജി; ഛത്തീസ്ഗഢിനെതിരെ കേരളത്തിനു നിര്‍ണായക ലീഡ്

ഒന്നാം ഇന്നിങ്‌സില്‍ കേരളം 350, ഛത്തീസ്ഗഢ് 312 റണ്‍സ്
സച്ചിന്‍ ബേബി
സച്ചിന്‍ ബേബിഫെയ്സ്ബുക്ക്

റായ്പുര്‍: രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ നിലവില്‍ കേരളത്തിനു 107 റണ്‍സ് ലീഡ്.

ഒന്നാം ഇന്നിങ്‌സില്‍ കേരളം 350 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഢിന്റെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു. 38 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയില്‍. ഒരു ദിവസം ശേഷിക്കെയാണ് ആകെ ലീഡ് 107ല്‍ എത്തിയത്.

രോഹന്‍ കുന്നുമ്മല്‍ (36), രോഹന്‍ പ്രേം (17) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. ആറ് റണ്‍സുമായി സച്ചിന്‍ ബേബിയും നാല് റണ്‍സുമായി വിഷ്ണു വിനോദുമാണ് ക്രീസില്‍.

സച്ചിന്‍ ബേബി
ഇംഗ്ലണ്ടിനു ഒരു വിക്കറ്റ് നഷ്ടം; രണ്ട് ദിവസം, 9 വിക്കറ്റുകള്‍; ജയത്തിലേക്ക് 332 റണ്‍സ് കൂടി

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ സച്ചിന്‍ ബേബി (91), മുഹമ്മദ് അസ്ഹറുദ്ദീന്‍ (85), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (57), രോഹന്‍ പ്രേം (54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു വിനോദ് 40 റണ്‍സെടുത്തു.

ഛത്തീസ്ഗഢിനായി ഏക്‌നാഥ് കെര്‍കര്‍ (118) സെഞ്ച്വറി നേടി. അജയ് മണ്ഡല്‍ (63), സന്‍ജീത് ദേശായ് (56) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷ്, ജലജ് സക്‌സേന എന്നിവരുടെ മികച്ച ബൗളിങാണ് കേരളത്തിനു നിര്‍ണായക ലീഡ് സമ്മാനിച്ചത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റുകള്‍ നേടി. അഖിന്‍ സത്താര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com