ക്രീസില്‍ ബെന്‍ സ്റ്റോക്‌സ്; ഇന്ത്യന്‍ ജയം നാല് വിക്കറ്റുകള്‍ അകലെ; രണ്ടാം ടെസ്റ്റ് ആവേശകരം

ഇംഗ്ലണ്ടിനു വേണ്ടത് 205 റണ്‍സ്
ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീംട്വിറ്റര്‍

വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരം. വിജയത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിനു ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടം. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 194 റണ്‍സാണ് ഇംഗ്ലണ്ടിനുള്ളത്. 399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ഇനി വേണ്ടത് 205 റണ്‍സ് കൂടി. ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍.

ഒരിക്കല്‍ കൂടി പ്രതീക്ഷകളുടെ ഭാരം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സില്‍. താരത്തെ അധികം ക്രീസില്‍ നില്‍ക്കാന്‍ അനുവദിക്കാതെ നിന്നാല്‍ ഇന്ത്യന്‍ ജയം ഏറെക്കുറെ ഉറപ്പാകും.

ഇന്ത്യന്‍ ടീം
32 അല്ല 48 ടീമുകള്‍! ആദ്യ പോരാട്ടം മെക്‌സിക്കോയില്‍, ഫൈനല്‍ യുഎസ്എയില്‍; 2026 ഫിഫ ലോകകപ്പ് മത്സരക്രമം

ഒരറ്റത്ത് അര്‍ധ സെഞ്ച്വറിയുമായി പൊരുതി നിന്ന ഓപ്പണര്‍ സാക് ക്രൗളിയെ മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ജോണി ബെയര്‍സ്‌റ്റോയെ മടക്കി ജസ്പ്രിത് ബുംറയും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

ആര്‍ അശ്വിനാണ് നാലാം ദിനം ഇംഗ്ലീഷ് നിരയെ വെള്ളം കുടിപ്പിച്ചത്. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബാറ്റര്‍മാരെ അധികം ക്രീസില്‍ നില്‍ക്കാന്‍ സമ്മതിച്ചില്ല.

ക്രൗളി 73 റണ്‍സെടുത്തു. ബെയര്‍‌സ്റ്റോ 26 റണ്‍സും കണ്ടെത്തി. ഒലി പോപ്പ് (23), ജോ റൂട്ട് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ മുന്നേറി. സ്‌കോര്‍ 95ല്‍ നില്‍ക്കെ അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി.

ഇന്ത്യന്‍ ടീം
ലിവര്‍പൂളിനെ എമിറേറ്റ്‌സില്‍ വീഴ്ത്തി ഗണ്ണേഴ്‌സ്; മാഞ്ചസ്റ്റര്‍ സിറ്റി ഹാപ്പി!

നാലാം ദിനത്തില്‍ ആദ്യം മടങ്ങിയത് രാത്രി കാവല്‍ക്കാരന്‍ രഹാന്‍ അഹമദ്. താരം 23 റണ്‍സെടുത്തു. അക്ഷര്‍ പട്ടേലിനാണ് വിക്കറ്റ്. ഇന്നലെ ബെന്‍ ഡുക്കറ്റിനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. ഡുക്കറ്റിനെ ആര്‍ അശ്വിനാണ് പുറത്താക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com