രഹാന്‍ അഹമദിനെ മടക്കി അക്ഷര്‍; ഇംഗ്ലണ്ട് പൊരുതുന്നു

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിച്ചു
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീംട്വിറ്റര്‍

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം ലക്ഷ്യമിട്ട് ഇംഗ്ലണ്ട് പൊരുതുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ മുന്നേറി. സ്‌കോര്‍ 95ല്‍ നില്‍ക്കെ അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 399 റണ്‍സാണ് ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത്.

നിലവില്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയില്‍. 46 റണ്‍സുമായി സാക് ക്രൗളിയും 10 റണ്‍സുമായി ഒല്ലി പോപ്പുമാണ് ക്രീസില്‍. എട്ട് വിക്കറ്റുകള്‍ ശേഷിക്കേ ജയത്തിലേക്ക് വേണ്ടത് 287 റണ്‍സ്.

ഇന്നലെ ബെന്‍ ഡുക്കറ്റിനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. നാലാം ദിനത്തില്‍ ആദ്യം മടങ്ങിയത് രാത്രി കാവല്‍ക്കാരന്‍ രഹാന്‍ അഹമദ്. താരം 23 റണ്‍സെടുത്തു. അക്ഷര്‍ പട്ടേലിനാണ് വിക്കറ്റ്. നേരത്തെ ബെന്‍ ഡുക്കറ്റിനെ ആര്‍ അശ്വിനാണ് പുറത്താക്കിയത്.

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം
ഇംഗ്ലണ്ടിനു ഒരു വിക്കറ്റ് നഷ്ടം; രണ്ട് ദിവസം, 9 വിക്കറ്റുകള്‍; ജയത്തിലേക്ക് 332 റണ്‍സ് കൂടി

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.

28 റണ്‍സെടുത്ത ബെന്‍ ഡുക്കറ്റിന്റെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായത്. കളി നിര്‍ത്തുമ്പോള്‍ 29 റണ്‍സുമായി സാക് ക്രൗളിയും ഒന്‍പത് റണ്‍സുമായി രാത്രി കാവല്‍ക്കാരന്‍ രഹാന്‍ അഹമദുമാണ് ക്രീസില്‍. ആര്‍ അശ്വിനാണ് ബെന്‍ ഡുക്കറ്റിനെ മടക്കിയത്.

ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ കരുത്തായത്. താരം 147 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം 104 റണ്‍സ് സ്വന്തമാക്കി. ഫോം ഇല്ലായ്മയുടെ പേരില്‍ പഴികേട്ട താരം ഒടുവില്‍ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നല്‍കി. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ വിശാഖപട്ടണത്ത് കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com