സ്പിന്നും പേസും വട്ടം കറക്കി; ഇംഗ്ലണ്ടിന്റെ 'ബാസ് ബോള്‍' ഫലിച്ചില്ല; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പരയില്‍ ഒപ്പം

അശ്വിന്‍, ബുംറ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി
ഇന്ത്യന്‍ ടീമിന്‍റെ ആഘോഷം
ഇന്ത്യന്‍ ടീമിന്‍റെ ആഘോഷംപിടിഐ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍. 106 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ പിടിച്ചത്. ഇന്ത്യ മുന്നില്‍ വച്ച 399 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 292 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.

ഇന്ത്യക്കായി ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെന്‍ സ്‌റ്റോക്‌സ് റണ്ണൗട്ടായി മടങ്ങി.

ഇന്ത്യന്‍ ടീമിന്‍റെ ആഘോഷം
മുഴനീളെ ഡൈവ്, ഒറ്റ കൈയില്‍ ഒതുക്കി! അമ്പരപ്പിച്ച് കാമറൂണ്‍ ഗ്രീനിന്റെ സൂപ്പര്‍ ക്യാച്ച് (വീഡിയോ)

അര്‍ധ സെഞ്ച്വറിയുമായി പൊരുതി നിന്ന ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറി നേടി. താരമാണ് ടോപ് സ്‌കോറര്‍. ക്രൗളി 73 റണ്‍സെടുത്തു. വാലറ്റത്ത് ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ 36 റണ്‍സ് വീതം നേടി പൊരുതിയെങ്കിലും ഇന്ത്യന്‍ ജയം വൈകിപ്പിക്കാന്‍ മാത്രമേ അതുപകരിച്ചുള്ളു. ഇരുവരേയും മടക്കി ബുംറയാണ് ഇന്ത്യന്‍ ജയം ഉറപ്പിച്ചത്. അഞ്ച് റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താകാതെ നിന്നു.

ക്രൗളിയെ മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ജോണി ബെയര്‍സ്‌റ്റോയെ മടക്കി ജസ്പ്രിത് ബുംറയും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

ബെയര്‍സ്‌റ്റോ 26 റണ്‍സ് ഒലി പോപ്പ് (23), ജോ റൂട്ട് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഇന്ത്യന്‍ ടീമിന്‍റെ ആഘോഷം
96 വിക്കറ്റുകള്‍; ചന്ദ്രശേഖറിനെ പിന്തള്ളി ആര്‍ അശ്വിന്‍; അപൂര്‍വ നേട്ടം

ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ മുന്നേറി. സ്‌കോര്‍ 95ല്‍ നില്‍ക്കെ അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി.

നാലാം ദിനത്തില്‍ ആദ്യം മടങ്ങിയത് രാത്രി കാവല്‍ക്കാരന്‍ രഹാന്‍ അഹമദ്. താരം 23 റണ്‍സെടുത്തു. അക്ഷര്‍ പട്ടേലിനാണ് വിക്കറ്റ്. ഇന്നലെ ബെന്‍ ഡുക്കറ്റിനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. ഡുക്കറ്റിനെ ആര്‍ അശ്വിന്‍ പുറത്താക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com