ഐസിസി റാങ്കിങ്ങില്‍ ഒന്നാമതെത്തി ബുമ്ര; ഒരു ഇന്ത്യന്‍ പേസറുടെ ആദ്യനേട്ടം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനമാണ് ബുമ്രയെ ഒന്നാമത് എത്തിച്ചത്.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ ആഹ്ലാദം
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ ആഹ്ലാദം എക്‌സ്‌

വിശാഖപട്ടണം: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമത് എത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനമാണ് ബുമ്രയെ ഒന്നാമത് എത്തിച്ചത്. രണ്ടാം ടെസ്റ്റില്‍ ബുമ്ര ഒന്‍പത് വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ വിജയം അതിവേഗമാക്കിയിരുന്നു. മത്സരത്തിലെ താരവും ബുമ്ര തന്നെയായിരുന്നു. അശ്വിനെ മറികടന്നാണ് ബുമ്ര ഒന്നാമത് എത്തിയത്‌.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പത്തുതവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയിട്ടു 30കാരന്‍ ഒന്നാമതെത്തുന്നത് ഇതാദ്യമാണ്.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പത്തുതവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയിട്ടു 30കാരന്‍ ഒന്നാമതെത്തുന്നത് ഇതാദ്യമാണ്. ഈ വര്‍ഷം ടെസ്റ്റ് മത്സരങ്ങളില്‍ ബുമ്ര രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 6/61 ആയിരുന്നു നേരത്തെ മികച്ച ബൗളിങ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അവസാനമത്സരത്തില്‍ 6/45 എന്നതാണ് അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം. ടെസ്റ്റ് ബൗളിങ്ങില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യാക്കാരന്‍ കൂടിയായി ബുമ്ര. നേരത്തെ ഇന്ത്യന്‍ താരങ്ങളായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ സിങ് ബേദി എന്നിവര്‍ ഒന്നാമത് എത്തിയിരുന്നു.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ ആഹ്ലാദം
സച്ചിന്‍ദാസും ഉദയ് സഹറാനും രക്ഷകരായി; അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ ഫൈനലില്‍; ഇത് അഞ്ചാം തവണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com