ആരാധകരെ നിരാശരാക്കേണ്ടെന്ന് കരുതി ഇത്തവണ മെസി കളത്തിലിറങ്ങി, ഫലം തോല്‍വി

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ മയാമി 4-3 ന് പരാജയപ്പെട്ടു.
ലയണല്‍ മെസി
ലയണല്‍ മെസി എക്‌സ്

ടോക്കിയോ: ഹോങ്കോങ്ങില്‍ മൈതാനത്തിറങ്ങാതിരുന്ന മെസി ടോക്കിയോയില്‍ ആരാധകര്‍ക്കായി 30 മിനിറ്റ് മത്സരത്തിനിറങ്ങിയെങ്കിലും ഇന്റര്‍ മയാമിക്ക് വിജയിക്കാനായില്ല. വിസെല്‍ കോബെക്കെരിയായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ മയാമി 4-3 ന് പരാജയപ്പെട്ടു.

മത്സരത്തില്‍ അവസാന 30 മിനിറ്റ് മൈതാനത്ത് ഇറങ്ങിയെങ്കിലും പെനാല്‍റ്റി കിക്കെടുക്കാന്‍ മെസി എത്തിയില്ല. അറുപതാം മിനിറ്റില്‍ റൂയിസിന് പകരക്കാരനായിട്ടായിരുന്നു മെസി ഇറങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റില്‍ ലൂയി സുവാരസ് ഒരു ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടാന്‍ ശ്രമം നടത്തിയെങ്കിലും ചെറിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക് പോയി. ഗോള്‍ നേടാനുള്ള മെസിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ മത്സരം ഗോള്‍ രഹിത സമനിലയിലേക്ക് എത്തുകയായിരുന്നു.

ലയണല്‍ മെസി
ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാര്; കോഹ്‌ലിയും രോഹിത്തുമല്ല, ഷമിയുടെ ഉത്തരം ഇങ്ങനെ

പ്രീ സീസണിന്റെ ഭാഗമായി ഏഷ്യയിലെത്തിയ ഇന്റര്‍ മയാമി കളിച്ച നാല് മത്സരങ്ങളില്‍ ഒരു വിജയം മാത്രമായി ഇതോടെ മടങ്ങുകയാണ്. മൂന്ന് കളികളില്‍ ടീം പരാജയം നേരിട്ടു.

കഴിഞ്ഞ മത്സരത്തില്‍ ഹോങ്കോങ്ങില്‍ കളിക്കാനിറങ്ങാതിരുന്ന മെസിയെ ആരാധകര്‍ കൂവിയിരുന്നു. 40,000 ത്തോളം ആരാധകര്‍ക്ക് മുന്നില്‍ 4-1 ന് ഇന്റര്‍മിയാമി വിജയിച്ച മത്സരത്തില്‍ തുടയിലെ പരിക്കിനെ തുടര്‍ന്നാണ് മെസി കളിക്കാതിരുന്നത്.

മത്സരത്തിലുടനീളം സൈഡ് ബെഞ്ചിലിരുന്ന താരം കളിയില്‍ ഒരു മിനിറ്റ് പോലും പന്ത് തട്ടിയില്ല. ആദ്യ പകുതിയില്‍ മെസ്സി കളിക്കാതിരുന്നപ്പോള്‍ തന്നെ ആരാധകര്‍ ബഹളം കൂട്ടാന്‍ തുടങ്ങിയിരുന്നു. രണ്ടാം പകുതിയിലും താരത്തെ മൈതാനത്ത് കാണാതായതോടെ 'വി വാണ്ട് മെസ്സി' എന്ന് ആരാധകര്‍ ശബ്ദം മുഴക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com