'അത് തെറ്റ്, കോഹ് ലിയെ കുറിച്ച് പറഞ്ഞത് പിഴവ്'; തിരുത്തുമായി ഡിവില്ല്യേഴ്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ താരം വിരാട് കോഹ് ലിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവെച്ചതില്‍ തെറ്റുപറ്റിയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്സിന്റെ ഏറ്റുപറച്ചില്‍
കോഹ് ലി,ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം
കോഹ് ലി,ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ താരം വിരാട് കോഹ് ലിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവെച്ചതില്‍ തെറ്റുപറ്റിയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്സിന്റെ ഏറ്റുപറച്ചില്‍. വിരാട് കോഹ്ലിയും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ താരം വിട്ടുനില്‍ക്കുന്നത് എന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഡിവില്ല്യേഴ്‌സിന്റെ വെളിപ്പെടുത്തല്‍.

യൂട്യൂബിലൂടെയാണ് കോഹ് ലിയുടെ സുഹൃത്ത് കൂടിയായ ഡിവില്ല്യേഴ്‌സ് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അന്ന് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പങ്കുവെച്ച കാര്യങ്ങളില്‍ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലുമായി ഡിവില്ല്യേഴ്സ് രംഗത്തുവന്നത്.

ദക്ഷിണാഫ്രിക്കയുടെ ടി20 മത്സരങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് ഡിവില്ല്യേഴ്സ് വിരാട് കോഹ് ലിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ തെറ്റുപറ്റിയെന്ന് പറഞ്ഞത്. 'എന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞത് പോലെ കുടുംബത്തിനാണ് മുന്‍ഗണന. അതേ സമയം ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തു, ഒട്ടും ശരിയല്ലാത്ത തെറ്റായ വിവരങ്ങള്‍ പങ്കിട്ടു. വിരാടിനും അവന്റെ കുടുംബത്തിനും ഏറ്റവും മികച്ചത് എന്താണോ അത് ആദ്യം വരും. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്നത് അദ്ദേഹത്തിന് നല്ലത് ആശംസിക്കുക എന്നതാണ്. ഈ ഇടവേളയുടെ കാരണം എന്തായാലും, അവന്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- ഡിവില്ല്യേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലേക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്നു കോഹ്ലി ബിസിസിഐയോടു ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരം പിന്മാറിയത്. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മത്സരങ്ങളിലും കോഹ് ലി കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോഹ് ലി,ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം
ചേട്ടന്‍മാര്‍ കൈവിട്ട ലോകകിരീടം; എതിരാളികള്‍ ഓസ്‌ട്രേലിയ,'അണ്ടര്‍ 19' ല്‍ കലി തീര്‍ക്കാന്‍ കൗമാരപ്പട

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com