സച്ചിനും അക്ഷയ്ക്കും സെഞ്ച്വറി; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റുകള്‍; രഞ്ജിയില്‍ പിടിമുറുക്കി കേരളം

ലീഡ് സ്വന്തമാക്കാന്‍ കേരളം പൊരുതുന്നു
 ജലജ് സക്‌സേന, സെ‍ഞ്ച്വറികള്‍ നേടിയ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍
ജലജ് സക്‌സേന, സെ‍ഞ്ച്വറികള്‍ നേടിയ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു മുന്‍തൂക്കം. ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ 363 റണ്‍സാണ് കേരളം അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ബംഗാള്‍ രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ബംഗാളിനു 191 റണ്‍സ് കൂടി വേണം.

ഏഴ് വിക്കറ്റുകള്‍ പിഴുത ജലജ് സക്‌സേനയുടെ മാസ്മരിക ബൗളിങാണ് കേരളത്തിനു തുണയായത്. എംഡി നിധീഷിനു ഒരു വിക്കറ്റ്.

 ജലജ് സക്‌സേന, സെ‍ഞ്ച്വറികള്‍ നേടിയ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍
കരീബിയന്‍ പേസ് സെന്‍സേഷന്‍; ഷമര്‍ ജോസഫ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍

72 റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ മാത്രമാണ് ബംഗാളിനായി മികവ് കാട്ടിയത്. സുദീപ് കുമാര്‍ (33), കരണ്‍ ലാല്‍ (പുറത്താകാതെ 27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി എവര്‍ഗ്രീന്‍ സച്ചിന്‍ ബേബി വീണ്ടും തിളങ്ങി. താരം സെഞ്ച്വറി നേടി. 124 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. അക്ഷയ് ചന്ദ്രനും കേരളത്തിനായി ശതകം കണ്ടെത്തി. താരം 106 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com