'മൂന്ന് ടെസ്റ്റുകള്‍ നിർബന്ധമായി കളിക്കണം'- എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റി

2028 മുതല്‍ ഉഭയകക്ഷി പോരാട്ടങ്ങളില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യന്‍ ടീം
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യന്‍ ടീംട്വിറ്റര്‍

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദ്ദേശങ്ങളുമായി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി). ഉഭയകക്ഷി പോരുകളില്‍ ചുരുങ്ങിയത് മൂന്ന് ടെസ്റ്റുകളുള്ള പരമ്പരകളെങ്കിലും വേണമെന്ന് എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റി യോഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേപ് ടൗണില്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

സമീപകാലത്തു നടന്ന രണ്ട് ടെസ്റ്റ് പരമ്പരകള്‍ രണ്ട് വീതം മത്സരങ്ങളടങ്ങിയ പരമ്പരയായിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലും ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലും. ഈ രണ്ട് മത്സരങ്ങളും ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചതോടെ സമനിലയിലാണ് പരമ്പര അവസാനിച്ചത്.

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യന്‍ ടീം
ജഡേജ മകനാണെന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയം പൊള്ളുന്നുവെന്ന് പിതാവ്; ആരോപണങ്ങള്‍ തള്ളി താരം

മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണ് കളിച്ചിരുന്നതെങ്കില്‍ ഫലം നിര്‍ണയിക്കാന്‍ മിക്കവാറും സാധിക്കുമെന്നു കമ്മിറ്റി വിലയിരുത്തി. ഇത്തരത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ ആവേശത്തില്‍ നിലനിര്‍ത്താന്‍ ചുരുങ്ങിയതു മൂന്ന് മത്സരങ്ങള്‍ ആവശ്യമാണെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി. 2028 മുതല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഉഭയകക്ഷി പോരാട്ടങ്ങളില്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശമാണ് കമ്മിറ്റി മുന്നോട്ടു വച്ചിരിക്കുന്നത്.

ഐസിസി അംഗത്വമുള്ള രാജ്യങ്ങളില്‍ പലതിനും അസമത്വം ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനു പരിഹാരം കാണണമെന്നും ക്രിക്കറ്റിന്റെ പ്രചാരം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യപിപ്പിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com