'അതിനെ കുറിച്ച് സംസാരിക്കാനല്ല ഇവിടെ വന്നത്'; മാധ്യമങ്ങളോട് ക്ഷുഭിതയായി ജഡേജയുടെ ഭാര്യ

എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അത് നേരിട്ടാവാം. പൊതുവേദികളില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നും റിവാബ പറഞ്ഞു
മോദിക്കൊപ്പം റിവാബയും രവീന്ദ്ര ജഡേജയും
മോദിക്കൊപ്പം റിവാബയും രവീന്ദ്ര ജഡേജയും ഫെയ്‌സ്ബുക്ക്‌

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചതിനു മാധ്യമങ്ങളോടു ക്ഷുഭിതയായി ഭാര്യയും എംഎല്‍എയുമായ റിവാബ ജഡേജ. രാജ്‌കോട്ടില്‍വച്ചായിരുന്നു അനിരുദ്ധ്‌സിന്‍ഹ് ജഡേജയുടെ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ റിവാബയുടെ പ്രതികരണം തേടിയത്. അതിനെ കുറിച്ച് സംസാരിക്കാനല്ല താന്‍ ഇവിടെ വന്നതെന്നായിരുന്നു റിവാബയുടെ മറുപടി.

എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അത് നേരിട്ടാവാം. പൊതുവേദികളില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നും റിവാബ പറഞ്ഞു. രവീന്ദ്ര ജഡേജയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണം റിവാബയാണെന്നും അനിരുദ്ധ് സിന്‍ഹ് ജഡേജ ആരോപിച്ചിരുന്നു.

റിവാബ അവനില്‍ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവരാണു ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. പേരക്കുട്ടിയുടെ മുഖം കണ്ടിട്ട് അഞ്ച് വര്‍ഷത്തിലേറെയായി

'ഒരേ നഗരത്തിലാണു ഞങ്ങളുള്ളത്, പക്ഷേ അവനെ ഞാന്‍ കാണാറില്ല. റിവാബ അവനില്‍ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവരാണു ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. പേരക്കുട്ടിയുടെ മുഖം കണ്ടിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും നോക്കുന്നത്.' അനിരുദ്ധ്‌സിന്‍ഹ് ജഡേജ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, പുറത്തുവന്ന അഭിമുഖം അസംബന്ധമാണെന്ന് രവീന്ദ്ര ജഡേഡ എക്‌സില്‍ കുറിച്ചു. ഭാര്യയെ അപമാനിക്കുകയാണ് ശ്രമം. മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖങ്ങളില്‍ പറയുന്നത് അവഗണിക്കുകയാണു വേണ്ടതെന്നും ജഡേജ പറഞ്ഞു.

മോദിക്കൊപ്പം റിവാബയും രവീന്ദ്ര ജഡേജയും
ബ്രസീലിന്റെ ആ മോഹവും അർജന്റീന തകർത്തു; പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത ഇല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com