അണ്ടര്‍ 19 ഇന്ത്യന്‍ ടീം
അണ്ടര്‍ 19 ഇന്ത്യന്‍ ടീം എക്‌സ്

ഉറപ്പ്, അണ്ടര്‍ 19 കളിച്ച രണ്ടുപേരെങ്കിലും ഇന്ത്യന്‍ ജഴ്‌സിയണിയും: ഋഷികേശ് കനിത്കര്‍

ബൗളിങ്ങിലായാലും ബാറ്റിങ്ങിലായാലും ചിലര്‍ മികവാര്‍ന്ന പ്രകടനങ്ങളാണ് നടത്തിയത്.

ബെനോനി: അണ്ടര്‍ 19 ലോകകകപ്പ് കളിച്ച താരങ്ങളില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും രാജ്യത്തിനായി ജേഴ്‌സിയണിയുമെന്ന് കോച്ച് ഋഷികേശ് കനിത്കര്‍. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ 'കുട്ടിപ്പട' ഓസിസിനോട് 79 റണ്‍സിന് പരായപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലുടനീളം ക്യാപ്റ്റന്‍ ഉദയ് സഹറാന്‍, മുഷീര്‍ ഖാന്‍, സൗമി പാണ്ഡെ, സച്ചിന്‍ ദാസ് തുടങ്ങിയവര്‍ മികച്ച പ്രകടനം പുറത്തെടുത്തതെന്ന് കനിത്കര്‍ പറഞ്ഞു.

ബൗളിങ്ങിലായാലും ബാറ്റിങ്ങിലായാലും ചിലര്‍ മികവാര്‍ന്ന പ്രകടനങ്ങളാണ് നടത്തിയത്. പ്രയാസമേറിയ സമയങ്ങളിലും അവര്‍ പക്വത കാണിച്ചു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശുഭ സൂചനയാണ്- കനിത്കര്‍ മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകകപ്പില്‍ സഹറാനാണ് ടോപ്‌സ്‌കോറര്‍. 397 റണ്‍സാണ് ടൂര്‍ണമെന്റിലെ സമ്പാദ്യം. സെമി ഫൈനലില്‍ സഹാറാന്റെ 81 റണ്‍സാണ് ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഫിനിഷറുടെ റോളില്‍ സച്ചിന്‍ ദാസും ബൗളിങില്‍ പാണ്ഡെയുടെ പ്രകടനവും ഏറെ മികച്ചതായിരുന്നു. പാണ്ഡെ പതിനെട്ടുവിക്കറ്റുകള്‍ വീഴ്ത്തി.

കോഹ്‌ലി, യുവരാജ്, മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍. ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ നിരവധി പേര്‍ ഇന്ത്യന്‍ ടീമിലത്തെിയത് അണ്ടര്‍ പത്തൊന്‍പതിലെ പ്രകടനത്തിലൂടെയായിരുന്നു. എല്ലാ കാലത്തും ഐപിഎല്ലിലോ ഇന്ത്യന്‍ ടീമിലോ എത്തുന്ന രണ്ട് കളിക്കാര്‍ അണ്ടര്‍ 19 സമ്മാനിക്കാറുണ്ട്. ഇത്തവണ രണ്ടുപേര്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും കനിത്കര്‍ പറഞ്ഞു.

അണ്ടര്‍ 19 ഇന്ത്യന്‍ ടീം
ബ്രസീലിന്റെ ആ മോഹവും അർജന്റീന തകർത്തു; പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത ഇല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com