വീണ്ടും വിസ പ്രശ്‌നം; ഇംഗ്ലണ്ട് താരം രെഹാന്‍ അഹമദിനെ രാജ്‌കോട്ടില്‍ തടഞ്ഞു

നേരത്തെ ഷൊയ്ബ് ബഷീറിനും വിസ പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു
രെഹാന്‍ അഹമദ്
രെഹാന്‍ അഹമദ്ട്വിറ്റര്‍

രാജ്‌കോട്ട്: ഇംഗ്ലണ്ട് സ്പിന്നര്‍ രെഹാന്‍ അഹമദിനും വിസ പ്രശ്‌നം. മൂന്നാം ടെസ്റ്റിനായി രാജ്‌കോട്ടില്‍ ഇറങ്ങിയ താരത്തെ അധികൃതര്‍ തടഞ്ഞു. സിംഗിള്‍ എന്‍ട്രി വിസയാണ് താരത്തിനുള്ളത്. യുഎഇയില്‍ പോയി രാജ്‌കോട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് താരത്തെ തടഞ്ഞത്. രെഹാന്‍ അഹമദിനെ അധികൃതര്‍ യുഎഇയിലേക്ക് തന്നെ മടക്കിയയച്ചു.

പിന്നീട് വിഷയത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ഇടപെട്ട് താരത്തിന്റെ വിസ പ്രതിസന്ധി പരിഹരിച്ചു. ഏതാണ്ട് രണ്ട് മണിക്കൂറോളം താരത്തെ രാജകോട്ട് വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത്. താരത്തിനു അടുത്ത ദിവസം തന്നെ വിസ അനുവദിക്കും.

ഈ മാസം 15നാണ് മൂന്നാം ടെസ്റ്റ് രാജ്‌കോട്ടില്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ട് സംഘം രാജ്‌കോട്ടിലെത്തി പരിശീലനം തുടങ്ങി. ക്യാമ്പില്‍ ചേരാനായി എത്തിയപ്പോഴാണ് രെഹനെ തടഞ്ഞത്. രണ്ടാം ടെസ്റ്റിനു ശേഷം നീണ്ട ഇടവേളയയായതിനാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ അബുദാബിയിലേക്ക് പറന്നിരുന്നു. കുടുംബാംഗങ്ങളുമൊത്തു സമയം പങ്കിടുകയായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍.

രെഹാന്‍ അഹമദ്
കളിക്കിടെ മിന്നലേറ്റു; ഇന്തോനേഷ്യന്‍ താരത്തിന് ദാരുണാന്ത്യം, ഞെട്ടി ഫുട്ബോള്‍ ലോകം (വീഡിയോ)

നേരത്തെ യുവ സ്പിന്നര്‍ ഷൊയ്ബ് ബഷീറിനും സമാനമായി വിസ പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് രെഹാന്‍ അഹമദും വെട്ടിലായത്.

പരിചയ സമ്പന്നനായ സ്പിന്നര്‍ ജാക്ക് ലീച് ശേഷിക്കുന്ന ടെസ്റ്റുകള്‍ കളിക്കാനുണ്ടാകില്ല. താരത്തിനു പരിക്കാണ് തിരിച്ചടിയായി. അതോടെ ഇംഗ്ലീഷ് സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതല മുഴുവന്‍ പുതുമുഖങ്ങളായ രെഹാനും ഷൊയ്ബിനുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com