പ്രായത്തിലും മുന്നില്‍; ഷാക്കിബിന്റെ കോട്ട തകര്‍ത്ത് നബി; ഐസിസി ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്; മാറ്റമില്ലാതെ ബുമ്ര

നബിയുടെ പ്രായം 39 വയസും ഒരുമാസവുമാണ്.
മുഹമ്മദ് നബി
മുഹമ്മദ് നബി എക്‌സ്‌

ദുബായ്: ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ നീണ്ടകാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ഹസനെ മറികടന്ന് അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. അതുല്യനേട്ടത്തോടെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരവുമായി ഈ അഫ്ഗാന്‍ താരം. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നു.

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മത്സരത്തില്‍ ജഡേജ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് നബിയെ ഒന്നാമതെത്തിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് നബിയെ ഒന്നാമതെത്തിച്ചത്. നേരത്തെ പ്രായം കൂടിയ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തിയത് ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍ ആയിരുന്നു. 2015ല്‍ അന്ന് ദില്‍ഷന് 38 വയസും എട്ടുമാസവുമായിരുന്നു പ്രായം. നബിയുടെ പ്രായം 39 വയസും ഒരുമാസവുമാണ്.

2019 മെയ് ഏഴ് മുതല്‍ ഐസിസി ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് ഷാക്കിബ്. ഏറ്റവും ദീര്‍ഘകാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഒള്‍റൗണ്ടറും ഷാക്കിബ് ആണ്. സഹതാരം റാഷിദ്ഖാനില്‍ നിന്ന് ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയപ്പോള്‍ 1739 ദിവസമാണ് ഷാക്കിബ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.

മുഹമ്മദ് നബി
യുവരാജ് സിങ് ന്യൂയോര്‍ക്ക് സൂപ്പര്‍ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com