'വിഷമമുണ്ട്, എന്റെ തെറ്റായ വിളി'- സർഫറാസിന്റെ റണ്ണൗട്ടിൽ ജഡേജ

ജഡേജയ്ക്കെതിരെ ആരാധകർ
ഔട്ടായി മടങ്ങുന്ന സര്‍ഫറാസ്, റണ്ണൗട്ട് ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍
ഔട്ടായി മടങ്ങുന്ന സര്‍ഫറാസ്, റണ്ണൗട്ട് ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍പിടിഐ
Updated on

രാജ്കോട്ട്: ഇം​ഗ്ലണ്ടിനെതിരായ അരങ്ങേറ്റം അവിസ്മരണീയ അർധ സെഞ്ച്വറിയുമായി ആഘോഷിച്ച് മികച്ച സ്കോറിലേക്ക് നീങ്ങുന്നതിനിടെയാണ് സർഫറാസ് ഖാൻ അപ്രതീക്ഷിതമായി റണ്ണൗട്ടായത്. 48 പന്തിൽ അതിവേ​ഗത്തിൽ അർധ സെഞ്ച്വറി തികച്ചു കുതിക്കുന്നതിനിടെ സർഫറാസ് പുറത്താകുകയായിരുന്നു.

സർഫറാസ് റണ്ണൗട്ടായതു തന്റെ പിഴവാണെന്നു തുറന്നു സമ്മതിച്ച് രവീന്ദ്ര ജഡേജ ഇപ്പോൾ രം​ഗത്തെത്തി. സാമൂഹിക മാധ്യമത്തിലൂടെയാണ് ജഡേജയുടെ പ്രതികരണം. മത്സരത്തിൽ സെഞ്ച്വറിയുമായി ജഡേജ പുറത്താകാതെ ബാറ്റിങ് തുടരുകയാണ്.

'അതെന്റെ തെറ്റായ വിളിയായിരുന്നു. സർഫറാസ് നന്നായി ബാറ്റ് ചെയ്തു. റണ്ണൗട്ട് ശരിക്കും എന്നെ വിഷമിപ്പിച്ചു'- ജഡേജ തുറന്നു സമ്മതിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം ദിനം തീരാനിരിക്കെയാണ് അപ്രതീക്ഷിത റണ്ണൗട്ട്. ക്യാപ്റ്റൻ രോഹിത് ശർമ ഡ​ഗ് ഔട്ടിൽ കലി പൂണ്ട് സ്വന്തം തൊപ്പി നിലത്തേക്ക് വലിച്ചെറിഞ്ഞാണ് സർഫറാസിന്റെ ഔട്ടിനോടു പ്രതികരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ജഡേജയ്ക്കെതിരെ വലിയ വിമർശനങ്ങളും ആരാധകർ ഉയർത്തി. പിന്നാലെയാണ് തുറന്നു പറച്ചിൽ.

48 പന്തിൽ അതിവേ​ഗം 50ൽ എത്തിയ സർഫറാസ് ഇം​ഗ്ലീഷ് ബൗളർമാരെ അരങ്ങേറ്റത്തിന്റെ വേവലാതി ഒട്ടും ഇല്ലാതെ നിർഭയനായി തച്ചു തകർക്കുകയായിരുന്നു. റണ്ണൗട്ടാകുമ്പോൾ താരം 66 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും സഹിതം 62 റൺസെടുത്തിരുന്നു.

ജഡേജ സെഞ്ച്വറിയുടെ വക്കിലായിരുന്നു. സെഞ്ച്വറിയിലേക്ക് അടുക്കും തോറും ജഡേജ വലിയ സമ്മർദ്ദത്തിലാണെന്നു അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്നു വ്യക്തവുമായിരുന്നു. 99ൽ നിൽക്കേ ജെയിംസ് ആൻഡേഴ്സൻ എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് കളിച്ച് ജഡേജ സർഫറാസിനെ റണ്ണിനായി വിളിച്ചു. പന്ത് പോയത് നോക്കാതെ സർഫറാസ് ഓടി. എന്നാൽ പെട്ടെന്ന് ജഡേജ താരത്തെ തിരിച്ചയച്ചു. എന്നാൽ തിരിച്ചു സർഫറാസിനു ക്രീസിലെത്താൻ സാധിച്ചില്ല. അതിനു മുൻപ് തന്നെ മാർക് വുഡിന്റെ ത്രോ സ്റ്റംപിളക്കി.

ഔട്ടായി മടങ്ങുന്ന സര്‍ഫറാസ്, റണ്ണൗട്ട് ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍
ടെസ്റ്റ് കളിച്ചില്ല, ടീമിനൊപ്പം ചേരാത്തതിനു കാരണവും പറഞ്ഞില്ല; ഹാരിസ് റൗഫിന്റെ ക്രിക്കറ്റ് കരിയര്‍ തുലാസില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com