ഇംഗ്ലണ്ടിനെതിരെ 'ബാസ് ബോള്‍' കളിച്ച് സര്‍ഫറാസ്! അരങ്ങേറ്റത്തില്‍ അനുപമ റെക്കോര്‍ഡും

66 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സ്
സര്‍ഫറാസ് ഖാന്‍
സര്‍ഫറാസ് ഖാന്‍ട്വിറ്റര്‍

രാജ്‌കോട്ട്: ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ നാളായി മിന്നും ഫോമില്‍ കളിച്ചിട്ടും സര്‍ഫറാസ് ഖാനു ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുകള്‍ തുറന്നിരുന്നില്ല. കെഎല്‍ രാഹുലിനു പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ താരത്തിനു ഒടുവില്‍ അവസരം കിട്ടിയത്.

കിട്ടിയ അവസരം സര്‍ഫറാസ് ഇരു കൈയും നീട്ടി സ്വീകരിച്ചു. മികച്ച അര്‍ധ സെഞ്ച്വറിയുമായി മുന്നേറവേ നിര്‍ഭാഗ്യം കൊണ്ടു താരം റണ്ണൗട്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ധ സെഞ്ച്വറിക്കൊപ്പം ഒരു നേട്ടവും സര്‍ഫറാസ് സ്വന്തമാക്കി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം സര്‍ഫറാസ് തന്റെ പേര് എഴുതി ചേര്‍ത്തു.

48 പന്തിലാണ് സര്‍ഫറാസ് അര്‍ധ സെഞ്ച്വറി നേടിയത്. ഹര്‍ദിക് പാണ്ഡ്യക്കൊപ്പമാണ് സര്‍ഫറാസ് റെക്കോര്‍ഡ് പങ്കിടുന്നത്. മത്സരത്തില്‍ 66 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം സര്‍ഫറാസ് ആകെ 62 റണ്‍സ് വാരി.

സര്‍ഫറാസ് ഖാന്‍
രോഹിത്, ജഡേജ എന്നിവരുടെ ശതകങ്ങള്‍, സര്‍ഫറാസിന്റെ അവിസ്മരണീയ അരങ്ങേറ്റം; ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com