കെയ്ന്‍ വില്ല്യംസന്‍
കെയ്ന്‍ വില്ല്യംസന്‍എഎഫ്പി

അതിവേഗം 32 സെഞ്ച്വറികള്‍! ടെസ്റ്റില്‍ റെക്കോര്‍ഡിട്ട് കെയ്ന്‍ വില്ല്യംസന്‍

സ്മിത്ത്, പോണ്ടിങ്, സച്ചിന്‍ എന്നിവരെ പിന്തള്ളി നേട്ടം

ഹാമില്‍ട്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ ന്യൂസിലന്‍ഡ് സൂപ്പര്‍ ബാറ്റര്‍ കെയ്ന്‍ വില്ല്യംസന്‍ വീണ്ടും റെക്കോര്‍ഡ് ബുക്കില്‍. അവസാന ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് സെഞ്ച്വറി നേടിയാണ് വില്ല്യംസന്റെ പുതിയ നേട്ടം.

ടെസ്റ്റില്‍ വില്ല്യംസന്‍ നേടുന്ന 32ാം സെഞ്ച്വറിയാണിത്. ഇതോടെ ടെസ്റ്റില്‍ അതിവേഗം 32 സെഞ്ച്വറികള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് വില്ല്യംസന്‍ സ്വന്തം പേരിലാക്കി. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡാണ് വില്ല്യംസന്‍ തകര്‍ത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

172ാം ഇന്നിങ്‌സിലാണ് താരം സെഞ്ച്വറി നേടിയത്. സ്മിത്ത് 174 ഇന്നിങ്‌സുകള്‍ കളിച്ചാണ് നേട്ടത്തിലെത്തിയത്. റിങ്കി പോണ്ടിങാണ് പട്ടികയിലെ മൂന്നാമന്‍. താരം 176 ഇന്നിങ്‌സുകള്‍ കളിച്ചാണ് 32 സെഞ്ച്വറികള്‍ നേടിയത്. നാലാമത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ 179 ഇന്നിങ്‌സുകളില്‍ നിന്നു. മുന്‍ പാക് നായകന്‍ യൂനിസ് ഖാന്‍ 183 ഇന്നിങ്‌സുകള്‍ കളിച്ച് 32 സെഞ്ച്വറികള്‍ നേടി അഞ്ചാമതും നില്‍ക്കുന്നു.

മത്സരത്തില്‍ താരം 133 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഈ പരമ്പരയില്‍ നേരത്തെ താരം രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടി സെന്‍സേഷണല്‍ ഫോമിലായിരുന്നു. പരമ്പരയില്‍ ആകെ 403 റണ്‍സ് താരം കണ്ടെത്തി. കഴിഞ്ഞ നാല് ഇന്നിങ്‌സുകള്‍ക്കിടെ താരം നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്.

കെയ്ന്‍ വില്ല്യംസന്‍
200 കടന്നു, നിലയുറപ്പിച്ച് ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റ് ആവേശകരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com