തല്ലിത്തകര്‍ത്ത് മറുപടി; യശസ്വി ജയ്‌സ്വാളിനു സെഞ്ച്വറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ശുഭ്മാന്‍ ഗില്ലിന് അര്‍ധ സെഞ്ച്വറി
യശസ്വി ജയ്സ്വാള്‍
യശസ്വി ജയ്സ്വാള്‍പിടിഐ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറും യുവ താരവുമായി യശസ്വി ജയ്‌സ്വാളിനു സെഞ്ച്വറി. താരത്തിന്റെ മികവില്‍ ഇന്ത്യയുടെ ലീഡ് 300 കടത്തി. യശസ്വിക്ക് മികച്ച പിന്തുണ നല്‍കി അര്‍ധ സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് ഹതാശരായി.

122 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം യശസ്വി 100ല്‍ എത്തി. ടെസ്റ്റിലെ മൂന്നാം സെഞ്ച്വറിയും ഈ പരമ്പരയിലെ രണ്ടാം ശതകവുമാണ് താരം കുറിച്ചത്. നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ആകെ ലീഡ് 309 റണ്‍സ്. ശുഭ്മാന്‍ ഗില്‍ 55 റണ്‍സുമായി നില്‍ക്കുന്നു.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് രോഹിതിനെയാണ് നഷ്ടമായത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ഇന്നിങ്സില്‍ 19 റണ്‍സില്‍ പുറത്തായി. ജോ റൂട്ടിനാണ് വിക്കറ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായി. 126 റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.

നേരത്തെ നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് പോകാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയത്. ബെന്‍ ഡുക്കറ്റാണ് അവരുടെ ടോപ് സ്‌കോറര്‍. താരം 153 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (41), ഒലി പോപ്പ് (39) എന്നിവരും തിളങ്ങി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റടുത്തു.

യശസ്വി ജയ്സ്വാള്‍
അഷ്മിത, അന്‍മോള്‍, ഗായത്രി, മലയാളി താരം ജോളി ട്രീസ! ബാഡ്മിന്റണില്‍ പുതു ചരിത്രമെഴുതി 'യുവ ഇന്ത്യ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com