
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം പോരാട്ടത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ല. അമിത ജോലി ഭാരം കണക്കിലെടുത്തു താരത്തിനു വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 23മുതല്‍ റാഞ്ചിയിലാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്. ധരംശാലയിലാണ് അഞ്ചാം പോരാട്ടം. നാലാം ടെസ്റ്റിലെ മത്സര ഫലം അനുസരിച്ചായിരിക്കും ബുംറ അഞ്ചാം പോരിനുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-1നു മുന്നിലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ മുഹമ്മദ് സിറാജിനു രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ബുംറയ്ക്ക് റെസ്റ്റ്.
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ബുംറ. 17 വിക്കറ്റുകളാണ് മൂന്ന് ടെസ്റ്റുകളില്‍ നിന്നു താരം വീഴ്ത്തിയത്. ബുംറയ്ക്ക് പകരം മുകേഷ് കുമാര്‍ ടീമില്‍ തിരിച്ചെത്തിയേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക