100 വിക്കറ്റും 1000 റണ്‍സും! ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരം, അശ്വിന്‍ ഇതിഹാസ പട്ടികയില്‍

ഇന്ത്യന്‍ സ്പിന്നര്‍ ഗാരി സോബേഴ്സിനൊപ്പം
അശ്വിന്‍
അശ്വിന്‍ട്വിറ്റര്‍

റാഞ്ചി: ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയെ മടക്കി ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു അപൂര്‍വ നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി അശ്വിന്‍ മാറി.

ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റുകളും 1000 റണ്‍സും തികയ്ക്കുന്ന ചരിത്രത്തിലെ നാലാമത്തെ മാത്രം താരമായും അശ്വിന്‍ മാറി. ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും അശ്വിന്‍ തന്നെ. ഇതിഹാസ പട്ടികയിലേക്കാണ് താരം ബെയര്‍‌സ്റ്റോയെ വിക്കറ്റിനു മുന്നില്‍ കുരുക്കി നടന്നു കയറിയത്. ഇംഗ്ലണ്ടിനെതിരെ അശ്വിന്റെ ബാറ്റിങ്, ബൗളിങ് നേട്ടം ഇതോടെ 1085 റണ്‍സും 100 വിക്കറ്റും എന്ന ഫിഗറിലെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓള്‍ റൗണ്ട് മികവിന്റെ പട്ടികയില്‍ വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരെ 3214 റണ്‍സും 102 വിക്കറ്റുകളുമാണ് സോബേഴ്‌സിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ മോണ്ടി നോബ്ള്‍. 1905 റണ്‍സും 115 വിക്കറ്റുകളും. മൂന്നാം സ്ഥാനത്ത് മറ്റൊരു ഓസീസ് താരമായ ജോര്‍ജ് ഗിഫന്‍. 1238 റണ്‍സും 103 വിക്കറ്റുകളുമാണ് അദ്ദേഹം ഇംഗ്ലണ്ടിനെതിരെ നേടിയത്. ഈ പട്ടികയിലാണ് നാലാമനായി അശ്വിനും ഇടം കണ്ടത്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പോരില്‍ അശ്വിനു പുറമെ 100നു മുകളില്‍ വിക്കറ്റ് നേടിയ ഏക താരം ജെയിംസ് ആന്‍ഡേഴ്‌സനാണ്. 145 വിക്കറ്റുകള്‍ ജിമ്മി ഇന്ത്യക്കെതിരെ വീഴ്ത്തി.

അശ്വിന്‍
112 റണ്‍സ്, നഷ്ടം അഞ്ച് വിക്കറ്റുകള്‍; നില തെറ്റി ഇംഗ്ലണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com