നാഗല്‍സ്മാന്‍ വിളിച്ചു; 4 വര്‍ഷത്തിനു ശേഷം ടോണി ക്രൂസ് ജര്‍മന്‍ ടീമില്‍

2020ല്‍ അന്താരാഷ്ട്ര ഫുട്ബോള്‍ നിന്നു വിരമിച്ചു
ടോണി ക്രൂസ്
ടോണി ക്രൂസ്ട്വിറ്റര്‍

മ്യൂണിക്ക്: റയല്‍ മാഡ്രിഡിന്റെ വെറ്ററന്‍ താരവും ഇതിഹാസ മധ്യനിരക്കാരനുമായ ടോണി ക്രൂസ് ജര്‍മന്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു നാലാം വര്‍ഷമാണ് താരം തിരിച്ചെത്തുന്നത്. ഈ വര്‍ഷം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പില്‍ താരം വീണ്ടും ജര്‍മന്‍ ദേശീയ ജേഴ്‌സി അണിയും.

2020ല്‍ യൂറോ കപ്പില്‍ ജര്‍മനി തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ക്രൂസിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ വന്നു. പിന്നാലെയാണ് താരം വിരമിച്ചത്.

ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം റയല്‍ മാഡ്രിഡിനായി ഏറെ നാളായി നിര്‍ണായക റോളില്‍ കളിക്കുന്നു. ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങളിലടക്കം പങ്കാളിയുമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജര്‍മനിയുടെ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ ക്രൂസിനോടു ടീമിലേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് രണ്ടാം വരവിനു തയ്യാറെടുക്കുന്നത്.

2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന്റെ ശക്തി കേന്ദ്രം ക്രൂസായിരുന്നു. 2014ല്‍ ലോകകപ്പ് നേടിയ ടീമിലെ തോമസ് മുള്ളര്‍, ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ എന്നിവര്‍ ഇപ്പോഴും ദേശീയ ടീമിനായി കളിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് ക്രൂസും എത്തുന്നത്.

അടുത്ത മാസം ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെ ജര്‍മനിക്ക് സൗഹൃദ മത്സരങ്ങളുണ്ട്. ഈ പോരാട്ടങ്ങളില്‍ ക്രൂസും ടീമിലുണ്ടാകും.

പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനുള്ള വഴിയായാണ് ജര്‍മന്‍ ഫുട്‌ബോള്‍ അധികൃതര്‍ സ്വന്തം മണ്ണിലെ യൂറോ കപ്പ് കാണുന്നത്. 2014 ലോകകപ്പ് നേട്ടത്തിനു ശേഷം കാര്യമായ കിരീട നേട്ടങ്ങളൊന്നും ജര്‍മനിക്കില്ല.

2018, 2022 ലോകകപ്പുകളില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയും ചെയ്തു. 2016, 2020 യൂറോ കപ്പ് പോരാട്ടങ്ങളും ടീമിനു ക്ഷീണം തന്നെയായി. ഇതെല്ലാം മറികടക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.

ടോണി ക്രൂസ്
നോട്ടൗട്ട് റൂട്ട്; ജഡേജയ്ക്ക് 4 വിക്കറ്റ്, ഇംഗ്ലണ്ട് 353നു പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com