അശ്വിന്‍ ബ്രില്ല്യന്‍സ്! ഔട്ടില്‍ റൂട്ടിനു 'കണ്‍ഫ്യൂഷന്‍'

റൂട്ടിനെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി
വീഡിയോ സ്ക്രീന്‍ ഷോട്ട്
വീഡിയോ സ്ക്രീന്‍ ഷോട്ട്

റാഞ്ചി: നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യന്‍ സ്പിന്നിനു മുന്നില്‍ വിയര്‍ക്കുന്നു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതിയ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പുറത്താകലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പരമ്പരയിലുടനീളം നാടകീയ നിമിഷങ്ങള്‍ സമ്മാനിച്ച ഡിആര്‍എസ് സിസ്റ്റമാണ് ഇത്തവണയും നായക സ്ഥാനത്ത്.

റൂട്ടിനെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. റൂട്ടിന്റെ പാഡില്‍ തട്ടിയെങ്കിലും പന്ത് കുത്തിയത് ലൈനിനു പുറത്താണെന്ന ധാരണയില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ രോഹിത് റിവ്യൂവിനു പോയി. റിവ്യൂവില്‍ പന്ത് ലൈനിനുള്ളില്‍ കുത്തിയാണ് കടന്നു പോകുന്നതെന്നു വ്യക്തമായി. പിന്നാലെ മൂന്നാം അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ നോട്ടൗട്ട് റദ്ദാക്കി റൂട്ട് ഔട്ടെന്നു വിധിയെഴുതി.

എന്നാല്‍ റിവ്യൂ കണ്ട് റൂട്ട് അമ്പരന്നു നിന്നു. താരത്തിനു പുറത്തായതില്‍ കണ്‍ഫ്യൂഷനുമുണ്ടായി. അശ്വിന്റെ ബ്രില്ല്യന്‍സായാണ് സംഭവത്തെ പല ആരാധകരും കാണുന്നത്.

വീഡിയോ സ്ക്രീന്‍ ഷോട്ട്
സ്പിന്നില്‍ കുരുങ്ങി എട്ട് വിക്കറ്റുകള്‍ നഷ്ടം; ഇംഗ്ലണ്ട് പതറുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com