തെറ്റായ നടപടി,ഇനി ആന്ധ്രക്കായി കളിക്കില്ല; ക്യാപറ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതിന് കാരണം രാഷ്ട്രീയ ഇടപെടലെന്ന് ഹനുമ വിഹാരി

സഹതാരത്തെ ഉറക്കെ ചീത്തവിളിച്ചതാണ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കാന്‍ കാരണമെന്ന് വിഹാരി പറഞ്ഞു
ഹനുമ വിഹാരി
ഹനുമ വിഹാരിഎക്‌സ്

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിന് പിന്നാലെ ആന്ധ്രക്കായി ഇനി കളിക്കില്ലെന്ന് പറഞ്ഞ് ഹനുമ വിഹാരി.

ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയം തന്റെ നായക സ്ഥാനം നഷ്ടമാകുന്നതിന് കാരണമായെന്ന് സോഷ്യല്‍ മീഡിയിയിലെ കുറിപ്പില്‍ താരം പറഞ്ഞു.

രഞ്ജിയില്‍ ഇന്ന് നടന്ന നാലാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ അഞ്ച് റണ്‍സിന് ആന്ധ്ര പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ഹനുമ വിഹാരി 55 റണ്‍സ് നേടിയിരുന്നു.

രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ ബംഗാളിനെതിരെ ആന്ധ്ര വിജയം നേടിയതിന് പിന്നാലെയാണ് ഹനുമാ വിഹാരി അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. റിക്കി ബൂയി ആണ് സീസണില്‍ പിന്നീട് ആന്ധ്രയെ നയിച്ചത്.

സഹതാരത്തെ ഉറക്കെ ചീത്തവിളിച്ചതാണ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കാന്‍ കാരണമെന്ന് വിഹാരി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹനുമ വിഹാരി
കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വി; ധരംശാലയില്‍ കാത്തിരിക്കുന്നത് നിരവധി നേട്ടങ്ങള്‍

ടീമിലെ പതിനേഴമനായിരുന്ന ആ താരം ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണ്. ഞാന്‍ ചീത്തവിളിച്ചുവെന്ന് കളിക്കാരന്‍ തന്റെ അച്ഛനോട് പരാതി പറഞ്ഞു. ഇതോടെ രാഷ്ട്രീയ നേതാവിന്റെ സമ്മര്‍ദ്ദത്തിലാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ എന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. അടുത്ത സീസണില്‍ ആന്ധ്രക്കായി കളിക്കാന്‍ താല്‍പര്യമില്ലെന്നും വിഹാരി പറഞ്ഞു.

ഏതെങ്കിലും ഒരു കളിക്കാരനെതിരെയും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ കൈക്ക് പരിക്കേറ്റിട്ടും ഇടം കൈ കൊണ്ട് പോലും ബാറ്റ് ചെയ്യാനിറങ്ങുന്ന, കഴിഞ്ഞ ഏഴ് സീസണുകളില്‍ അഞ്ചിലും ആന്ധ്രയെ നോക്കൗട്ടിലെത്തിച്ചൊരു കളിക്കാരനെക്കാള്‍ പ്രാധാന്യം ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ഒരു കളിക്കാരന് അസോസിയേഷന്‍ നല്‍കിയെന്നും വിഹാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com