'ബാസ്‌ബോള്‍' തകർന്ന് തരിപ്പണം! ഇംഗ്ലണ്ടിനെ വീഴ്ത്തി പരമ്പര 'റാഞ്ചി' ഇന്ത്യ

രോഹിത് 55, ഗില്‍ 52, ജുറേല്‍ 39
വിജയ ശേഷം ക്രീസ് വിടുന്ന ഗില്‍- ജുറേല്‍ സഖ്യം
വിജയ ശേഷം ക്രീസ് വിടുന്ന ഗില്‍- ജുറേല്‍ സഖ്യംപിടിഐ

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1നു സ്വന്തമാക്കി ഇന്ത്യ. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. നാലാം ടെസ്റ്റില്‍ വിജയത്തിനാവശ്യമായ 192 റണ്‍സ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കളിയില്‍ നിര്‍ണായകമായി. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (55), ശുഭ്മാന്‍ ഗില്‍ (പുറത്താകാതെ 52) അര്‍ധ സെഞ്ച്വറി നേടി. ഗില്ലിനൊപ്പം ധ്രുവ് ജുറേലും മികവോടെ ബാറ്റ് വീശിയാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 90 റണ്‍സെടുത്തു ടോപ് സ്‌കോററായ ജുറേല്‍ രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലുറച്ച് 39 റണ്‍സെടുത്തു കരുത്തു കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉച്ച ഭക്ഷണത്തിനു ശേഷം തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി ഇന്ത്യ നേരിയ ആശങ്കയിലേക്ക് വീണിരുന്നു. എന്നാല്‍ പിന്നീടെത്തിയ ജുറേല്‍ ഗില്ലിനു ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ കൂടുതല്‍ നഷ്ടമില്ലാതെ ലക്ഷ്യം കാണുകയായിരുന്നു.

നാല് റണ്‍സെടുത്ത ജഡേജയേയും ഗോള്‍ഡന്‍ ഡക്കായി സര്‍ഫറാസ് ഖാനേയുമാണ് ഇന്ത്യക്ക് ഉച്ച ഭക്ഷണത്തിനു ശേഷം അടുത്തടുത്ത പന്തുകളില്‍ നഷ്ടമായത്. രണ്ട് വിക്കറ്റുകളും ഷൊയ്ബ് ബഷീറിനാണ്.

രോഹിത് ശര്‍മ 5 ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്തു. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 37 റണ്‍സില്‍ മടങ്ങി. പിന്നാലെ വന്ന രജത് പടിദാറിനു തിളങ്ങാനായില്ല. താരം ആറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

യശസ്വിയുടെ വിക്കറ്റ് ജോ റൂട്ടിനാണ്. പിന്നാലെയാണ് രോഹിത് മടങ്ങിയത്. ടോം ഹാര്‍ട്ലിക്കാണ് വിക്കറ്റ്. രജതിനെ ഷൊയ്ബ് ബഷീറാണ് മടക്കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. സ്‌കോര്‍ 84ല്‍ നില്‍ക്കെയാണ് യശസ്വി മടങ്ങിയത്. 99ല്‍ രോഹിതും 100ല്‍ എത്തിയപ്പോള്‍ രജതും പുറത്ത്.

വിജയ ശേഷം ക്രീസ് വിടുന്ന ഗില്‍- ജുറേല്‍ സഖ്യം
'അഞ്ചാം ടെസ്റ്റില്‍ അശ്വിനെ ക്യാപ്റ്റനാക്കണം'- ഗാവസ്‌കര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com