അതിവേഗം ജയത്തിലേക്ക് നീങ്ങി ഇന്ത്യ; രോഹിതിനു അര്‍ധ സെഞ്ച്വറി

യശസ്വി ജയ്സ്വാള്‍ 37 റണ്‍സുമായി പുറത്ത്
രോഹിത് ശര്‍മയുടെ ബാറ്റിങ്
രോഹിത് ശര്‍മയുടെ ബാറ്റിങ്പിടിഐ

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അതിവേഗം വിജയത്തിലേക്ക് അടുത്ത് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിയുമായി മടങ്ങി. 192 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയില്‍.

രോഹിത് 55 റണ്‍സുമായി മടങ്ങി. 37 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ജോ റൂട്ടിനാണ് വിക്കറ്റ്. പിന്നാലെയാണ് രോഹിത് മടങ്ങിയത്. ടോം ഹാര്‍ട്‌ലിക്കാണ് വിക്കറ്റ്.

വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. സ്‌കോര്‍ 84ല്‍ നില്‍ക്കെയാണ് യശസ്വി മടങ്ങിയത്. 100ല്‍ എത്തുന്നതിനു മുന്‍പ് രോഹിതും പുറത്ത്.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കളിയില്‍ നിര്‍ണായകമായി. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് മൂക്കും കുത്തി വീണു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിന്‍ ഇന്ത്യന്‍ മുന്നേറ്റത്തിനു നേതൃത്വം നല്‍കി. നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവും മിന്നും പിന്തുണ നല്‍കി. ശേഷിച്ച ഒരു വിക്കറ്റ് ജഡേജയും സ്വന്തമാക്കി. ഇംഗ്ലണ്ടിനു നഷ്ടമായ പത്ത് വിക്കറ്റുകളും സ്പിന്നര്‍മാര്‍ പോക്കറ്റിലാക്കി.

തുടക്കം മുതല്‍ സ്പിന്നര്‍മാരെ എറിയിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം ശരിയായി മാറുന്ന കാഴ്ചയാണ് റാഞ്ചിയില്‍ കണ്ടത്. അശ്വിന്‍ ജഡേജ സഖ്യമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. പിന്നാലെ കുല്‍ദീപ് ആക്രമണത്തിനെത്തി. തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെ പന്തെറിയാന്‍ വീണ്ടും എത്തിയ അശ്വിന്‍ ഒറ്റ ഓവറില്‍ ബെന്‍ ഫോക്‌സ് (17), ജെയിംസ് ആന്‍ഡേഴ്‌സന്‍ (0) എന്നിവരെ മടക്കി ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.

രോഹിത് ശര്‍മയുടെ ബാറ്റിങ്
വെംബ്ലിയുടെ രാത്രിയെ ചുവപ്പിച്ച് ലിവര്‍പൂള്‍! ചെല്‍സിയെ വീഴ്ത്തി ലീഗ് കപ്പ് സ്വന്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com