ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ നിലവിലെ കീരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയന്റ്‌സിനെ അവര്‍ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് തുടര്‍ ജയം ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയില്‍ ഗുജറാത്തിനെ ഒതുക്കാന്‍ മുംബൈക്ക് സാധിച്ചു. മുംബൈ 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 129 റണ്‍സെടുത്താണ് വിജയിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തിളങ്ങി. പുറത്താകാതെ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം ഹര്‍മന്‍പ്രീത് 46 റണ്‍സെടുത്തു.
അമേലിയ കേറിന്റെ ഓള്‍ റൗണ്ട് മികവും മുംബൈ ജയത്തില്‍ നിര്‍ണായകമായി. താരം 31 റണ്‍സെടുത്തു. പന്തെറിഞ്ഞപ്പോള്‍ നാല് വിക്കറ്റുകളും അമേലിയ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി തനു കന്‍വാര്‍ (28), കാത്രിന്‍ ബ്രെയ്‌സ് (പുറത്താകാതെ 25), ക്യാപ്റ്റന്‍ ബെത് മൂണി (24) എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്. 16 റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയതും അവര്‍ക്ക് തുണയായി.
അമേലിയ കേര്‍ നാല് വിക്കറ്റുകള്‍ പിഴുതു. ഷബ്‌നിം ഇസ്മയില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക