കത്തിക്കയറി ഷെഫാലി, കാപിന്റെ മാജിക്ക് പന്തുകള്‍; യുപിയെ ഡല്‍ഹിയും വീഴ്ത്തി

യുപി വാരിയേഴ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
ഷെഫാലി വര്‍മ
ഷെഫാലി വര്‍മപിടിഐ

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇത്തവണ യുപിയെ വീഴ്ത്തിയത്. ഡല്‍ഹി സീസണിലെ ആദ്യ വിജയവും സ്വന്തമാക്കി. ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി പിടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് നേടിയത്. ഡല്‍ഹി വെറും 14.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 123 റണ്‍സ് അടിച്ച് വിജയം അനായാസം സ്വന്തമാക്കി.

ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വെടിക്കെട്ടാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്. താരം 43 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സ് വാരി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മെഗ് ലാന്നിങും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 43 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 51 റണ്‍സെടുത്തു.

ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ തന്നെ യുപി നേടിയ സ്‌കോര്‍ അടിച്ചെടുത്തു. സ്‌കോര്‍ 119ല്‍ നില്‍ക്കെയാണ് മെഗ് ലാന്നിങ് മടങ്ങിയത്. പിന്നാലെ വന്ന ജെമിമ റോഡ്രിഗസ് നേരിട്ട ആദ്യ പന്ത് തന്നെ ഫോര്‍ പറത്തി ഡല്‍ഹിയുടെ ജയം ഉറപ്പാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ യുപിയെ മരിസാനെ കാപിന്റെ ബൗളിങ് മാജിക്കാണ് വെട്ടിലാക്കിയത്. താരം നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

പിന്നാലെ രാധ യാദവിന്റെ ബൗളിങും യുപിയെ കുഴിയില്‍ ചാടിച്ചു. താരം നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

45 റണ്‍സെടുത്ത ശ്വേത ഷെരാവതാണ് യുപിയെ താങ്ങി നിര്‍ത്തിയത്. 17 റണ്‍സെടുത്ത ഗ്രെയ്‌സ് ഹാരിസാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ അലിസ ഹീലി 13 റണ്‍സും കിരണ്‍ നവ്ഗിരെ, പൂനം ഖെമ്‌നര്‍ എന്നിവര്‍ 10 റണ്‍സ് വീതവും കണ്ടെത്തി.

ഷെഫാലി വര്‍മ
കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വി; ധരംശാലയില്‍ കാത്തിരിക്കുന്നത് നിരവധി നേട്ടങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com