ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്ത്; സഞ്ജു സാംസണ്‍ സി കാറ്റഗറിയില്‍

2023- 24 വര്‍ഷത്തില്‍ ദേശീയ സീനിയര്‍ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്ത്
ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്ത്എക്‌സ്‌

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്ത്. താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കി. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തിലാണുള്ളത്. 2023- 24 വര്‍ഷത്തില്‍ ദേശീയ സീനിയര്‍ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ആറ് താരങ്ങള്‍ എ ഗ്രേഡിലുണ്ട്. ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് എ ഗ്രേഡിലുള്ള താരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഭ്യന്തരക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ ബിസിസിഐ. താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഇഷാന്‍ കിഷന്‍ അവധിയില്‍ പോയത്. കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീം ക്യാമ്പ് വിട്ടത്. ബിസിസിഐ നിര്‍ബന്ധിച്ചെങ്കിലും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ താരം തയാറായില്ല. നടുവേദന കാരണംപറഞ്ഞാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍നിന്ന് ശ്രേയസ് പിന്‍വാങ്ങിയത്.

റിങ്കു സിങ്ങും തിലക് വര്‍മയുമാണ് പുതിയതായി കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍.

എ പ്ലസ് കാറ്റഗറി രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ

എ കാറ്റഗറി ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ

ബി കാറ്റഗറി സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍

സി കാറ്റഗറി റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, ശിവം ദുബെ, രവി ബിഷ്‌ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, കെ.എസ്. ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പട്ടീദാര്‍

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്ത്
ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി കേരളം, സന്തോഷ് ട്രോഫിയില്‍ അരുണാചലിനെ തോല്‍പ്പിച്ചു; ജയം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com