ഫുട്‌ബോള്‍ കരിയറിനു വിരാമം? ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് 4 വര്‍ഷം വിലക്ക്

ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു
പോള്‍ പോഗ്ബ
പോള്‍ പോഗ്ബട്വിറ്റര്‍

മിലാന്‍: ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്. ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്. ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം കൂടിയാണ് പോഗ്ബ.

ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇറ്റലിയിലെ ആന്റി ഡോപിങ് ട്രൈബ്യൂണലാണ് താരത്തിനു നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ താരത്തിന്റെ ശരീരത്തില്‍ നിരോധിത മരുന്നായി ടെസ്‌റ്റോസ്റ്റിറോണിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഫലം പോസിറ്റിവായതോടെയാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിസംബറില്‍ പ്രോസിക്യൂട്ടര്‍മാര്‍ യുവന്റസ് താരത്തിനു പരമാവധി നാല് വര്‍ഷത്തെ വിലക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ശരിവച്ച് വിധി പുറത്തു വന്നത്.

ഫ്രാന്‍സിന്റെ പ്രതിഭാധനനായ മധ്യനിര താരത്തിന്റെ ഫുട്‌ബോള്‍ കരിയറിനു തന്നെ കരിനിഴല്‍ വീണിരിക്കുകയാണ്. പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ സപ്റ്റംബറില്‍ പോഗ്ബയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം തുടരുകയായിരുന്നു.

പോള്‍ പോഗ്ബ
ക്രുണാലിനെ മാറ്റി; നിക്കോളാസ് പൂരാന്‍ ലഖ്‌നൗ വൈസ് ക്യാപ്റ്റന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com