'പാ​കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ ഇപ്പോൾ അട്ടിമറി; നിലവാരത്തിൽ വലിയ അന്തരം'- ​ഗംഭീർ

ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ- പാകിസ്ഥാൻ മത്സരം നിലവിൽ നടക്കാറുള്ളത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: പാകിസ്ഥാൻ ക്രിക്കറ്റ് ടീം നേരത്തെ ഇന്ത്യൻ ടീമിനു മേൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതിയെന്നു മുൻ ഇന്ത്യൻ ഓപ്പണർ ​ഗൗതം ​ഗംഭീർ. ഇരു ടീമുകളും തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസമുണ്ടെന്നും ഒരു നിലയ്ക്കും താരതമ്യം അർഹിക്കുന്നില്ലെന്നും ​ഗംഭീർ പറയുന്നു. 

'പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനു നേരത്തെ ഇന്ത്യൻ ടീമിനു മേൽ ആധിപത്യം ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷേ അങ്ങനെ അല്ല. ഇരു ടീമുകളുടേയും പ്രകടനത്തിന്റെ നിലവാരത്തിൽ വലിയ അന്തരം പ്രകടമാണ്.' 

'മൂന്ന് ഫോർമാറ്റിലും പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിൽ ഈ മാറ്റം വളരെ പ്രകടമായി തന്നെ കാണാം.' 

'ഇപ്പോൾ ഇന്ത്യയെ പാകിസ്ഥാൻ തോൽപ്പിച്ചാൽ അതിനെ അട്ടിമറി എന്നു വിശേഷിപ്പിക്കേണ്ടി വരും. തിരിച്ചു ഇന്ത്യ ജയിക്കുന്നത് സാധാരണ വിജയവുമാണ്'- ​ഗംഭീർ ചൂണ്ടിക്കാട്ടി. 

ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ- പാകിസ്ഥാൻ മത്സരം നിലവിൽ നടക്കാറുള്ളത്. 2022ലെ ടി20 ലോകകപ്പ്, 2023ലെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലെല്ലാം ഇന്ത്യക്കാണ് വിജയം. 2021ലെ ടി20 ലോകകപ്പിലാണ് പാകിസ്ഥാൻ ഇന്ത്യക്കു മേൽ അവസാനമായി വിജയിച്ചത്. ഏകദിന ലോകകപ്പിൽ ആകെ എട്ട് തവണ ഏറ്റമുട്ടിയപ്പോൾ എട്ടിലും ജയം ഇന്ത്യക്കു തന്നെ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com